ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാകുന്നതിനിടെ ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്ന് 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു. 32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്. സൗത്ത്-വെസ്റ്റ് ഏരിയയിലായിരുന്നു റെയ്ഡ്.
വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഓക്‌സിജന്‍ വിതരണം ചെയ്യുന്ന അനില്‍ കുമാര്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഇയാള്‍ക്ക് വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
read also: മംഗളൂരു ലോക്ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
വലിയ ഓക്‌സിജന്‍ സിലിണ്ടറുകളില്‍ നിന്ന് ചെറിയതിലേക്ക് മാറ്റിയാണ് ഇയാള്‍ ഓക്‌സിജന്‍ വില്‍പന നടത്തിയിരുന്നത്. സിലിണ്ടറൊന്നിന് 12,500 രൂപ വരെ ഈടാക്കിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്ക് പിടിച്ചെടുത്ത ഓക്‌സിജന്‍ വിതരണം ചെയ്യുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
Post Your Comments