Latest NewsKeralaMollywoodNewsEntertainment

ചെരുപ്പെടുത്ത് എറിയുന്നത് മ്ലേച്ഛമായ കാര്യം; റംസാന് ശിക്ഷ വിധിച്ച് മോഹന്‍ലാല്‍

ആരാധകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബി​ഗ് ബോസ് സീസൺ മൂന്ന്. നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കിൽ റംസാൻ സായ്ക്ക് നേരെ ചെരുപ്പെറിഞ്ഞത് നിരവധി ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇക്കാര്യത്തിൽ ഇടപെടുകയാണ് അവതാരകനായ മോഹൻലാൽ.

“നിനക്ക് എന്തിന്റെ അസുഖമാണ് മോനെ? നിന്റെ ബിപി ചെക്ക് ചെയ്യണം. തിരിച്ച് ഒന്നും ചെയ്യാനോ പറയാനോ അകാത്ത അവസ്ഥയിലാണ് ഇത്തരത്തിൽ ചെരുപ്പോ സാധനങ്ങളോ എടുത്തെറിയുന്ന പ്രവൃത്തി ചെയ്യുന്നത്. ഒരാളെ നി എറിഞ്ഞത് ബാധിച്ചത് രണ്ട് പേരെയാണ്. നി മാത്രമല്ല ഞങ്ങളും ഇതെല്ലാം കണ്ടുകൊണ്ടിരിക്കയാണ്” എന്നാണ് മോഹൻലാൽ റംസാനോട് പറയുന്നത്.

read also:കണ്ണൂർ സെൻട്രൽ ജയിലിൽ ആശങ്കയായി രോഗവ്യാപനം; തടവുകാർ ഉൾപ്പെടെ 71 പേർക്ക് കോവിഡ്

”ചെരുപ്പെടുത്ത് എറിയുക എന്നത് മ്ലേച്ഛമായ കാര്യമാണ്. എന്നിട്ട് നി ചെന്ന് മണിക്കുട്ടനോട് സോറി പറഞ്ഞു. പക്ഷേ നി ആരെയാ എറിഞ്ഞത്? എന്നും മോഹൻലാൽ ചോദിക്കുന്നു. ഞാൻ ആരെയും ദേഹത്ത് എറിയാനല്ല ശ്രമിച്ചത്. ഫോഴ്സ് കൂടിപോയതാണ്. തെറ്റാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നുമാണ് റംസാൻ പറഞ്ഞത്. നിനക്ക് ദേഷ്യം അല്പം കൂടുതലാണെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നന്നായിട്ട് തല കുളിക്കണം. രാവിലെയും രാത്രിയും” മോഹൻലാൽ പറഞ്ഞു.

സായി ആണ് നിന്റെ നേർക്ക് ചെരുപ്പ് എറിഞ്ഞതെങ്കിൽ എന്താകുമായിരുന്നു പ്രതികരണം എന്നു റംസാനോട് മോഹൻലാൽ ചോദിച്ചു. ടാസ്ക്ക് ആയതിനാൽ താഴെ ഇറങ്ങാൻ ആ സമയത്ത് പറ്റില്ലായിരുന്നുവെന്നും, ശേഷം അവർ ചെയ്ത പോലെ തന്നെ താനും ചെയ്യുമായിരുന്നുവെന്നും റംസാൻ മറുപടി നൽകി.

പിന്നാലെ സായിയോട് വിഷയത്തെ പറ്റി മോഹൻലാൽ ചോദിച്ചു. തനിക്ക് അത്രയും പ്രധാന്യം ആയിട്ടുള്ള വേദി ആയതിനാലാണ് ഞാൻ ഇവിടെ നിക്കുന്നത്. കുറേ സ്വപ്നങ്ങളുണ്ട്. റംസാൻ ചെയ്തത് തെറ്റാണ്. ആർക്കെതിരെയും അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് സായ് പറഞ്ഞത്.

പിന്നാലെ റംസാൻ ചെയ്ത തെറ്റിന് മോഹൻലാൽ ശിക്ഷയും നൽകി. ഇനിയുള്ള എല്ലാ എലിമിനേഷനിലും റംസാൻ ഉണ്ടാകും എന്നതായിരുന്നു ശിക്ഷ. റംസാനെ ആരും നോമിനേറ്റ് ചെയ്യേണ്ടതില്ലെന്നും താരം വ്യക്തമാക്കി.

കടപ്പാട് : ബിഗ് ബോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button