കോട്ടയം: കെ.എം മാണിയുടെ കൊച്ചുമകളും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ. മാണിയുടെ മകളുമായ പ്രിയങ്ക വിവാഹിതയായി. മണിമല പ്ലാക്കാട്ട് തോമസിന്റെയും ഗീതയുടെയും മകന്‍ കുര്യന്‍ തോമസാണ് വരന്‍. ഇന്ന് കളമശ്ശേരി സെന്റ് തോമസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ചടങ്ങുകളെന്ന് ജോസ് കെ മാണി പറഞ്ഞു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന സര്‍ക്കാര്‍ ഉദ്യമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോസ് വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി. മകളുടെ വിവാഹച്ചടങ്ങുകള്‍ക്കായി മാറ്റിവെച്ച തുകയില്‍ നിന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments