COVID 19Latest NewsKeralaNews

‘സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും, നല്ല ബെസ്റ്റ് സാമ്പത്തിക ശാസ്ത്രം’; ധനമന്ത്രിക്കെതിരെ ശ്രീജിത്ത് പണിക്കർ

ധനമന്ത്രി തോമസ് ഐസക്കിനോട് മൂന്ന് ചോദ്യങ്ങളുമായി രാഷ്ട്രീയ നിരീക്ഷൻ

തെരഞ്ഞെടുപ്പിന് മുന്നേ വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞവർ തെരഞ്ഞെടുപ്പിന് ശേഷം വാക്സിന് കേന്ദ്രം പണം മുടക്കണമെന്നും അതല്ല മറിച്ച് കേരളം തന്നെ വാക്സിന് പണം മുടക്കിയാൽ സംസ്ഥാനത്തിന്റെ മറ്റ് ചെലവുകൾ കുറയ്ക്കേണ്ടി വരുമെന്നും വ്യക്തമാക്കിയ ധനമന്ത്രിയോട് ചോദ്യങ്ങളുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മൂന്ന് ചോദ്യങ്ങളാണ് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:

ധനമന്ത്രി തോമസ് ഐസക്കിനോട് മൂന്ന് ചോദ്യങ്ങൾ.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഐസക് പറയുന്നു, വാക്സിന് പണം മുടക്കിയാൽ സംസ്ഥാനത്തിന്റെ മറ്റ് ചെലവുകൾ കുറയ്ക്കേണ്ടി വരുമെന്ന്. ജനങ്ങളുടെ സംഭാവന കൊണ്ട് പണം കണ്ടെത്താമത്രേ.
മൂന്ന് ചോദ്യങ്ങൾ:
1. പണം കൊടുത്ത് വാക്സിൻ വാങ്ങുമെന്ന് തിരഞ്ഞെടുപ്പിനു മുൻപ് ആവർത്തിച്ചു പറഞ്ഞത് എന്തിന്?
2. സംസ്ഥാന സർക്കാർ സൗജന്യമായി എല്ലാവർക്കും വാക്സിൻ നൽകുമെന്ന് കഴിഞ്ഞ ബജറ്റിന്റെ 231ആം ഖണ്ഡികയിൽ പറഞ്ഞത് എന്തിന്? അതിനുള്ള ചെലവ് എവിടെനിന്നും പരിഗണിച്ചു? അത് പരിഗണിക്കാതെയാണ് മറ്റിനങ്ങളിൽ തുക വകയിരുത്തിയതെങ്കിൽ (ഇപ്പോൾ ഒക്കെയും ചുരുക്കേണ്ടി വരുമെങ്കിൽ) സൗജന്യ വാക്സിൻ പ്രഖ്യാപനം വെറും കബളിപ്പിക്കൽ ആയിരുന്നില്ലേ?
3. വാക്സിൻ നൽകാൻ 1400 കോടി രൂപ കയ്യിൽ ഇല്ലെങ്കിൽ പിന്നെ അത് വികസിപ്പിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ സാംഗത്യം എന്തായിരുന്നു? അതിനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമായിരുന്നു? ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ 5000 കോടി ഖജനാവിൽ ഉണ്ടെന്ന് പറഞ്ഞത് വെറുതെ ആയിരുന്നോ?
തിരഞ്ഞെടുപ്പിനു മുൻപ് വാക്സിൻ സൗജന്യമെന്ന് പറയുക. വോട്ട് പെട്ടിയിൽ ആയശേഷം കേന്ദ്രം സൗജന്യമായി നൽകണമെന്ന് പറയുക. ജനം സംഭാവന നൽകി വാക്സിൻ സ്വീകരിക്കാൻ പറയുക. മൊത്തത്തിൽ സൈക്കിൾ യജ്ഞത്തിൽ പറയുന്നത് പോലെ, സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകുമെന്ന്!
നല്ല ബെസ്റ്റ് സാമ്പത്തിക ശാസ്ത്രം!

https://www.facebook.com/panickar.sreejith/posts/4028001120553266

shortlink

Related Articles

Post Your Comments

Related Articles


Back to top button