KeralaNattuvarthaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5371 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 26018 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5371 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 984 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 26018 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ഇടുക്കിയിൽ കഞ്ചാവ് വേട്ട; രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,888 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 113 പേരാണ് അറസ്റ്റിലായത്. 11 വാഹനങ്ങൾ പിടിച്ചെടുത്തു.

തിരുവനന്തപുരം റൂറലിൽ 122 കേസുകൾ രജിസ്റ്റർ ചെയ്യുകയും 74 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 826 കേസുകളും കൊല്ലം സിറ്റിയിൽ 1895 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ആപത്ത് കാലത്ത് ഒപ്പം നിന്നത് ഇന്ത്യ; കോവിഡ് പോരാട്ടത്തിൽ മോദിക്കൊപ്പം അണിനിരന്ന് ലോകരാജ്യങ്ങളുടെ പ്രത്യുപകാരം

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):

തിരുവനന്തപുരം സിറ്റി – 1888, 113, 11
തിരുവനന്തപുരം റൂറൽ – 122, 74, 0
കൊല്ലം സിറ്റി – 1895, 237, 5
കൊല്ലം റൂറൽ – 826, 39, 0
പത്തനംതിട്ട – 96, 97 ,0
ആലപ്പുഴ- 25, 14, 0
കോട്ടയം – 208, 211, 0
ഇടുക്കി – 71, 23, 2
എറണാകുളം സിറ്റി – 49, 24, 1
എറണാകുളം റൂറൽ – 73, 11, 0

Read Also: പ്രണയത്തിൽ നിന്നും പിന്മാറി, പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശൂർ സിറ്റി – 4, 8 ,1
തൃശൂർ റൂറൽ – 7, 7, 1
പാലക്കാട് – 6, 7, 1
മലപ്പുറം – 6, 10, 2
കോഴിക്കോട് സിറ്റി – 8, 8, 6
കോഴിക്കോട് റൂറൽ – 53, 71, 6
വയനാട് – 4, 0, 0
കണ്ണൂർ സിറ്റി – 25, 25, 0
കണ്ണൂർ റൂറൽ – 4, 4, 0
കാസർകോട് – 1, 1, 0

shortlink

Related Articles

Post Your Comments

Related Articles


Back to top button