കോട്ടയം: സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യമാണ്. രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ പല ജില്ലകളിലും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയാണ്. കോട്ടയം ജില്ലയില്‍ പൊതുവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗങ്ങളുടെ തീരുമാനപ്രകാരമാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു.രോഗവ്യാപനം രൂക്ഷമായ നാല് പഞ്ചായത്തുകളിലും 35 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു.
ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും പരമാവധി 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. കെട്ടിടങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ചടങ്ങുകളില്‍ 75 പേരെയും പുറത്ത് നടക്കുന്നവയില്‍ 150 പേരെയും പങ്കെടുപ്പിക്കുന്നതിന് ഇനിമുതല്‍ അനുമതിയുണ്ടാവില്ല. കുടുംബ ചടങ്ങുകള്‍ നടത്തുന്നതിന് ഈവന്റ് രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. പൊതു ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും തഹസില്‍ദാരുടെയോ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം.
ജിംനേഷ്യങ്ങള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. സമ്മര്‍ ക്യാമ്ബുകള്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രെയിനിങ് സെന്ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കാന്‍ പാടില്ല.
read also:വിഘ്‌നേഷ് ദക്ഷിണമൂർത്തിക്ക് മുംബൈ സിറ്റിയിൽ പുതിയ കരാർ
കൂരോപ്പട, പാമ്ബാടി, ആര്‍പ്പൂക്കര, അതിരമ്ബുഴ പഞ്ചായത്തുകളില്‍ പൂര്‍ണമായും 23 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 35 വാര്‍ഡുകളിലുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ മേഖലകളില്‍ നാലില്‍ അധികം പേര്‍ കൂട്ടം ചേരുന്നതിന് നിരോധനമുണ്ട്.
ഏപ്രില്‍ 24ന് അര്‍ധരാത്രി മുതല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് 144 നിലനില്‍ക്കുക.
Post Your Comments