തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയോടെയുള്ള പ്രവർത്തനം കൊണ്ട് മാത്രമേ നിലവിലെ സാഹചര്യത്തിൽ നിന്നും മെച്ചപ്പെടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്കായുള്ള കിടക്കകൾ യുദ്ധകാല അടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്നും, കിടക്കകളുടെ എണ്ണം ദിവസവും ജില്ലാ ആരോഗ്യവകുപ്പ് മേധാവിക്കു കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; കുപ്രസിദ്ധ കുറ്റവാളി ടോണി ഉറുമീസിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
ആശുപത്രികളിൽ ഐ.സി.യു കിടക്കകൾ ഗുരുതര രോഗമുള്ളവർക്കു മാത്രമായി നീക്കിവയ്ക്കണമെന്നും കോവിഡ് ഇതര രോഗികൾക്കു സേവനം മുടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മിക്ക ആശുപത്രികളും മിതമായ നിരക്കാണ് ഈടാക്കുന്നതെങ്കിലും ചിലർ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്നും അതിനാൽ ആശുപത്രികൾ അമിതമായ ഫീസ് ഈടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികൾക്ക് കോവിഡ് ചികിൽസയ്ക്കുള്ള ചെലവ് 15 ദിവസത്തിനുള്ളിൽ കൈമാറുമെന്നും, സർക്കാർ പ്രവർത്തനത്തിനു പൂർണ സഹകരണം സ്വകാര്യ ആശുപത്രികൾ വാദ്ഗാനം ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments