തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പത്തിലേറെ സീറ്റുകളില്‍ വിജയ സാധ്യതയുണ്ടെന്ന് ബി .ജെ.പി വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ചര്‍ച്ച നടന്നത്.
പത്തിടത്തെ വിജയത്തിന് പുറമേ, 12 ഇടങ്ങളില്‍ രണ്ടാംസ്ഥാനത്ത് എത്തും. 18 -20 ശതമാനം വരെ വോട്ട് വിഹിതം നേടും. 40 സീറ്റുകളിലെ ഫലപ്രവചനം തന്നെ അസാധ്യമാക്കിയത് ബി.ജെ.പിയാണെന്നും കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. നേമം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജയം ഉറപ്പാണ്.
കാസര്‍കോട്, പാലക്കാട്, മലമ്പുഴ,കോഴിക്കോട് നോര്‍ത്ത്, തൃശൂര്‍, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലും വിജയം പ്രതീക്ഷിക്കുന്നു. ശക്തിയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ ചോര്‍ന്നിട്ടില്ല.
എന്നാൽ പലയിടത്തും ബി.ജെ.പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ക്രോസ് വോട്ടിങ് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതേസമയം ബി.ഡി.ജെ.എസ് പല മണ്ഡലങ്ങളിലും നല്ല പ്രവർത്തനം കാഴ്ചവെച്ചില്ലെന്നും ആരോപണം ഉയർന്നു.
Post Your Comments