റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ജേഴ്‌സി സമ്മാനമായി നൽകിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയ്ക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. നേരത്തെ സ്പോർട്സ് ബ്രാൻഡ് കമ്പനിയായ പ്യൂമ സംഘടിപ്പിച്ച ഒരു ഇൻസ്റ്റാഗ്രാം ലൈവ് സെഷനിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. മാത്രമല്ല ഇരുവരും പ്യൂമയുടെ ബ്രാൻഡ് അംബാസിഡർമാരുമാണ്.
‘ഇനി ക്രിക്കറ്റ് നിയമങ്ങൾ പഠിക്കാൻ സമയമായി. എന്റെ സുഹൃത്ത് വിരാട് കോഹ്‌ലിയ്ക്ക് നന്ദി. ഇനി നിങ്ങളുടെ ഊഴമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്‌സി ധരിക്കാൻ’. കോഹ്ലി സമ്മാനിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജേഴ്‌സി പിടിച്ചു നിൽക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടു ഗ്വാർഡിയോള സോഷ്യൽ മീഡിയയിൽ കുറിച്ചു.
Post Your Comments