ചണ്ഡീഗഢ്: രാജ്യത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ആശുപത്രിയിൽ നിന്നും മോഷ്ടിച്ച വാക്സിനുകൾ തിരികെ ഏൽപ്പിച്ച് മോഷ്ടാക്കൾ. കൊവിഡ് വാക്‌സിനുകളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വെച്ചാണ് മോഷ്ടാക്കള്‍ ഇവ തിരിച്ചേല്‍പ്പിച്ചത്. ജിന്ദ് പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലാണ് വാക്‌സിന്‍ വെച്ച് മോഷ്ടാക്കള്‍ പോയത്.
Also Read:‘ഇതെൻ്റെ അവസാനത്തെ പ്രഭാതമായിരിക്കും’; നൊമ്പരമായി ഡോ. മനീഷയുടെ കുറിപ്പ്
ചായക്കടയ്ക്ക് സമീപമുള്ള സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഹരിയാനയിലെ ജിന്ദിന്റെ പിപി സെന്റർ ജനറൽ ആശുപത്രിയിലെ സ്‌റ്റോർ റൂമിൽ നിന്നാണ് വാക്‌സിനുകൾ മോഷണം പോയത്. കൊവാക്‌സിൻ, കൊവിഷീൽഡ് വാക്‌സിനുകളാണ് നഷ്ടമായത്. ബുധനാഴ്ച രാത്രിയാണ് മോഷ്ടാക്കള്‍ വാക്സിനുകൾ കടത്തിയത്.
ആശുപത്രിയിൽ അതിക്രമിച്ചു കയറിയ സംഘം 1710 ഡോസ് കോവിഡ് വാക്‌സിനുകൾ കൈക്കലാക്കുകയായിരുന്നു. മറ്റ് പല വാക്സിനുകളും ഉണ്ടായിരുന്നെങ്കിലും കൊവിഡ് വാക്സിന്‍ മാത്രമാണ് മോഷണം പോയിരുന്നത്.
Post Your Comments