പാരീസ്: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസ്. ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും നൽകാൻ തയാറാണെന്ന് ഫ്രാൻസ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: വൈഗയുടെ മൃതദേഹം കാത്ത് ബന്ധുക്കൾ മോർച്ചറിക്ക് മുന്നിൽ; ത്രില്ലർ സിനിമ കണ്ട് അടിച്ചുപൊളിച്ച് സനുമോഹൻ
”കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് എല്ലാവിധ സഹായവും നൽകും. പോരാട്ടത്തിൽ ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ഫ്രാൻസ് ഇന്ത്യയോടൊപ്പം ഉണ്ടാകും. എന്ത് സഹായത്തിനും തയാറാണ്”- ഇമാനുവൽ മാക്രോൺ ട്വിറ്ററിൽ കുറിച്ചു. ഫ്രഞ്ച് അംബാസിഡർ ഇമാനുവൽ ലെനിൻ മാക്രോണിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തിട്ടുണ്ട്.
റഷ്യയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യയിൽ നിന്നും 50000 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് തീരുമാനം. കപ്പൽ മാർഗമാണ് ഇന്ത്യയിലേക്ക് റഷ്യയിൽ നിന്നും വാക്‌സിൻ എത്തിക്കുന്നത്.
Post Your Comments