KeralaLatest NewsNews

വടകരയിൽ മദ്യവേട്ട തുടരുന്നു; 486 കുപ്പി മദ്യവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്

കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയിലും വടകരയിൽ മദ്യവേട്ട തുടരുന്നു. മാഹിയിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 486 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വടകരയിൽ നിന്നും വൻ മദ്യക്കടത്ത് പിടികൂടുന്നത്.

Also Read: ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ ജീവിതത്തില്‍ നേരിട്ട മറ്റൊരു പ്രതിസന്ധിയെ കുറിച്ച് മനസ് തുറന്ന് മേഘ്‌ന

കോഴിക്കോട് കുരുവട്ടുർ സ്വദേശി സിബീഷാണ് എക്‌സൈസിന്റെ പിടിയിലായത്. വടകര എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും നടത്തിയ പരിശോനയിലാണ് വലിയ അളവിലുള്ള മദ്യക്കടത്ത് കണ്ടെത്തിയത്. മൂരാട് പാലത്തിനു സമീപം കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ വാഹന പരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സമാനമായ രീതിയിൽ 402 കുപ്പി മദ്യവുമായി ആലപ്പുഴ സ്വദേശിയെ വടകര എക്‌സൈസ് സംഘം പിടികൂടിയത്. മാഹിയിൽ മദ്യത്തിന് വിലകുറഞ്ഞതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button