Latest NewsNewsFootballSports

ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ തുടരും

ഗോവൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ തുടരും. 31കാരനായ താരം ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി. 2019ലാണ് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ എത്തിയത്. ആദ്യ സീസണിൽ ഹൈദരാബാദിന്റെ രണ്ടാം ഗോൾ കീപ്പറായിരുന്നു കട്ടിമണി കഴിഞ്ഞ സീസൺ മുതലാണ് ടീമിന്റെ പ്രധാന കീപ്പർ സ്ഥാനത്തേക്ക് എത്തിയത്. മനോലസിന്റെ വിശ്വാസം പിടിച്ചുപറ്റിയ കട്ടിമണി 14 മത്സരങ്ങളിൽ ഹൈദരാബാദിന്റെ വല കാത്തു.

2015 മുതൽ ഗോവയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ലക്ഷ്മികാന്ത് ടീമിനായി നാലു സീസണുകൾ കളിച്ചിരുന്നു. ഗോവൻ സ്വദേശിയായ താരം ഗോവയ്ക്ക് വേണ്ടി കളിക്കും മുമ്പ് ഐ ലീഗിൽ അവസാനമായി മുംബൈ എഫ് സിയ്ക്ക് വേണ്ടിയായിരുന്നു കളിച്ചത്. നേരത്തെ ഡെംപോയ്ക്ക് വേണ്ടി അഞ്ചു വർഷത്തോളം വല കാത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button