തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങള്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ ദീര്‍ഘദൂര സര്‍വീസുകളുടേയും, ഓര്‍ഡിനറി സര്‍വീസുകളുടേയും 60% ഏപ്രില്‍ 24, 25 (ശനി, ഞായര്‍ ) ദിവസങ്ങളില്‍ സര്‍വീസ് നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് ഞാറാഴ്ചകളില്‍ ഏകദേശം 2300 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്.
ഇതിന്റെ 60% സര്‍വ്വീസുകളാണ് ഈ ദിവസങ്ങളില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പരീക്ഷ സെന്ററുകളില്‍ എത്തുന്നതിനും, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍ എന്നിവിടങ്ങില്‍ എത്തുന്ന യാത്രാക്കാര്‍ക്കും വേണ്ടിയുള്ള സര്‍വീസുകള്‍ ഉറപ്പാക്കുമെന്നും സി.എം.ഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു.
Post Your Comments