ബയേൺ മ്യൂണിക്ക് താരം ഡേവിഡ് അലബ ഇനി റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിൽ. റയലുമായി അഞ്ചു വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ജർമനിയിലെ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രിയ ഇന്റർനാഷണൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ഈ നീക്കം രണ്ടു ക്ലബുകളും വരുന്ന ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.
അലബ നീണ്ട പതിമൂന്ന് വർഷത്തെ ബയേണിലെ നീണ്ട കാലത്തെ കരിയർ അവസാനിപ്പിച്ചു കൊണ്ട് ഒരു ഫ്രീ ഏജന്റ് ആകുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ലാലിഗ അല്ലെങ്കിൽ പ്രീമിയർ ലീഗ് ആയിരിക്കും ലക്ഷ്യമെന്നും അലബ വ്യക്തമാക്കി. കൂടുതൽ സാലറി ലഭിക്കാത്തത് മൂലമാണ് മ്യൂണിക്ക് വിടാൻ അലബ തീരുമാനിച്ചതെന്ന് ക്ലബ് അധികൃതർ പറയുന്നത്.
Post Your Comments