COVID 19KeralaLatest NewsNews

സൗജന്യ വാക്സിൻ നൽകുമെന്ന് പിണറായി വിജയൻ; 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് ക്യാമ്പയിൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രസ്താവന ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ വാക്‌സിൻ സ്വീകരിച്ചവർ വാക്‌സിനേഷന് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസാ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ക്യാമ്പയിൻ ഇതിനോടകം ഹിറ്റ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം എത്തിയത് 22 ലക്ഷം രൂപയാണ്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി മുമ്പും നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read:വിജിലൻസ് റെയ്‌ഡ്; പണത്തിന്റെ രേഖകൾ ഹാജരാക്കാൻ വീണ്ടും സമയം വേണമെന്ന് കെ.എം ഷാജി

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്‌സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഓർഡർ നൽകുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button