ഒട്ടാവ: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ നിർത്തിവെച്ച് കാനഡ. യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കാനഡ ഗതാഗത മന്ത്രി ഒമർ അൽഗാബ്രയാണ് ഇക്കാര്യം അറിയിച്ചത്. 30 ദിവസത്തേക്കാണ് വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുന്നത്.
Read Also: ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ; അരലക്ഷം മെട്രിക് ടൺ ഓക്‌സിജൻ കപ്പൽ മാർഗം രാജ്യത്തെത്തിക്കും
ഇന്ത്യയ്ക്ക് പുറമെ പാകിസ്താനിൽ നിന്നുള്ള വിമാന സർവ്വീസുകളും നിർത്തി വെച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും കാനഡയിലെത്തിയ വിമാന യാത്രികരിൽ കോവിഡ് കേസുകൾ കൂടുതലായി കണ്ടെത്തിയതിനാൽ ഈ രാജ്യങ്ങളിൽ നിന്നും കാനഡയിലേക്കുള്ള വാണിജ്യ, സ്വകാര്യ യാത്രാ വിമാനങ്ങളെല്ലാം 30 ദിവസത്തേക്ക് താത്ക്കാലികമായി നിർത്തിവെച്ചുവെന്ന് ഒമർ അൽഗാബ്ര വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചരക്ക് വിമാനങ്ങൾക്ക് നിരോധനം ബാധകമല്ല. വാക്‌സിനുകൾ, പിപിഇ കിറ്റുകൾ, മാസ്‌ക്കുകൾ, മറ്റ് വസ്തുക്കൾ തുടങ്ങിയവയുടെ കയറ്റുമതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments