ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി റഷ്യ. ഇന്ത്യയ്ക്ക് ഓക്‌സിജൻ നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ഇത് സംബന്ധിച്ച് നയതന്ത്ര തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ റഷ്യയിൽ നിന്നും 50000 മെട്രിക് ടൺ ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു.
റഷ്യയിൽ നിന്നും കപ്പൽ മാർഗം അരലക്ഷം മെട്രിക് ടൺ ഓക്‌സിജൻ ഇന്ത്യയിലെത്തിക്കാനാണ് ധാരണയായിരിക്കുന്നത്. നാലു ലക്ഷം റെംഡെസിവിർ എല്ലാ ആഴ്ച്ചയും ഇന്ത്യയ്ക്ക് നൽകാമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments