അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും തമ്മിലുള്ള ദാമ്പത്യബന്ധമാണ് സോഷ്യൽ മീഡിയകളിൽ ചർച്ചാവിഷയം. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. ഇപ്പോഴിതാ, അമ്പിളി ദേവിയുടെ വിവാഹ തകര്‍ച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി അച്ഛന്‍ ബാലചന്ദ്രന്‍പിള്ള രംഗത്ത്. ആദിത്യൻ്റെ ചക്കര വാക്കുകളിൽ മയങ്ങിയതാണ് തങ്ങൾക്ക് പറ്റിയ തെറ്റെന്ന് മറുനാടനോട് പറയുകയാണ് പിതാവ്.
‘എനിക്ക് ഒരു അച്ഛനെയും അമ്മയേയും വേണം. അമ്പിളിയേക്കാൾ ഇഷ്ടം മകനെ’ എന്നൊക്കെ പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചായിരുന്നു ആദിത്യൻ മകളെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വരുന്നത്. ആദ്യ വിവാഹം തകർന്നത് തൻ്റെ തെറ്റ് കാരണമായിരുന്നുവെന്ന അയാളുടെ കുറ്റസമ്മതവും ഞങ്ങൾ വിശ്വസിച്ചു. ഒരു വിവാഹം കഴിച്ചിരുന്നു എന്നു മാത്രമുള്ള വിവരമാണ് അറിയാമായിരുന്നത്. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല.’
‘ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞതിന് ശേഷം മറ്റൊരു ആലോചനയെത്തിയിരുന്നു. വിദേശത്തേക്ക് കൊണ്ടുപോകുമെന്നായിരുന്നു അയാൾ പറഞ്ഞത്. പക്ഷേ, മോനെ കൊണ്ടുപോകാൻ പറ്റിലെന്ന് ആയതോടെയാണ് ആ ബന്ധം വേണ്ടെന്ന് വെച്ചത്. ഇതിനിടയിലാണ് ആദിത്യൻ വരുന്നത്. അവരുടെ വിവാഹം കഴിഞ്ഞതിന് ശേഷം ബന്ധുക്കളെയും നാട്ടുകാരെയും എല്ലാം അയാൾ കയ്യിലെടുത്തു. ഞങ്ങളെല്ലാവരും അതിയായി സന്തോഷിച്ചു.’
‘പെട്ടന്ന് ആദിത്യൻ്റെ സ്വഭാവം മാറി. ഒരുദിവസം അമ്പിളിയെ അടിച്ചു. ഗര്‍ഭിണിയായി ഇരുന്ന സമയമായിരുന്നു അത്. സ്ത്രീധനമൊന്നും വിവാഹസമയത്ത് ചോദിച്ചിരുന്നില്ല. എന്നാൽ, പിന്നീട് പലപ്പോഴായി സ്വർണവും പണവും വാങ്ങിയെടുത്തു. മകളെ ശാരീരികമായി ഉപദ്രവിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന് ഭയമുണ്ട്. അതിനാൽ പൊലീസില്‍ പരാതി നല്‍കാന്‍ ആലോചനയുണ്ട്’- പിതാവ് പറയുന്നു.
Post Your Comments