
കണ്ണൂര്‍: കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനെതിരെ കേസ്. തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ ആര്‍എസ്‌എസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടർന്നാണ് മന്ത്രിയ്‌ക്കെതിരെ രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത സംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാം കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.
Read Also: കോവിഡ് കൂട്ടപരിശോധനക്കെതിരെ കെജിഎംഒഎ; മുഖ്യമന്ത്രിക്ക് കത്തയച്ചു
മതഭ്രാന്ത് മനുഷ്യരൂപം പൂണ്ട ആര്‍എസ്‌എസ് കാപാലികനാണ് ഗോഡ്‌സെ എന്ന തരത്തിലായിരുന്നു പോസ്റ്റിൽ പരാമര്‍ശിച്ചത്. ഇത് സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും താനുള്‍പ്പെടുന്ന ലക്ഷോപലക്ഷം സ്വയംസേവകരെ വേദനിപ്പിച്ചെന്നും പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മന്ത്രി അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് പരാതിയുമായി പ്രാന്ത സംഘചാലക് തന്നെ കോടതിയെ സമീപിച്ചത്. പരാതിക്കാരനു വേണ്ടി അഡ്വക്കറ്റ് എം.ആര്‍. ഹരീഷ്, അഡ്വക്കറ്റ് കെ. ജോജു എന്നിവര്‍ ഹാജരായി. സമാന വിഷയത്തില്‍ കോണ്‍ഗ്രസ്സുകാരനായ റിജില്‍ മാക്കുറ്റിക്കെതിരെ ആര്‍എസ്‌എസ് ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ് ബോധിപ്പിച്ച പരാതി കോടതിയുടെ പരിഗണനയിലാണ്.
Post Your Comments