Latest NewsNewsIndia

ആശുപത്രിയിൽ നിന്നും 1710 ഡോസ് വാക്‌സിൻ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊവാക്‌സിൻ, കൊവിഷീൽഡ് വാക്‌സിനുകളാണ് നഷ്ടമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

ചണ്ഡീഗഡ്: രാജ്യത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ആശുപത്രിയിൽ നിന്നും 1710 ഡോസ് വാക്‌സിൻ മോഷണം പോയതായി പരാതി. ഹരിയാനയിലെ ജിന്ദിന്റെ പിപി സെന്റർ ജനറൽ ആശുപത്രിയിലെ സ്‌റ്റോർ റൂമിൽ നിന്നാണ് വാക്‌സിനുകൾ മോഷമം പോയത്. കൊവാക്‌സിൻ, കൊവിഷീൽഡ് വാക്‌സിനുകളാണ് നഷ്ടമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read: ഭര്‍ത്താവിനെ നോക്കുന്ന ഭാര്യ നന്മയുടെ പ്രതീകമെന്ന് മുഖ്യമന്ത്രി; നിയമത്തെ സാധാരണക്കാര്‍ പേടിച്ചാല്‍ മതിയെന്ന ഭാവമോ?

ആശുപത്രിയിൽ അതിക്രമിച്ചു കയറിയ സംഘം 1710 ഡോസ് കോവിഡ് വാക്‌സിനുകൾ കൈക്കലാക്കുകയായിരുന്നു. വൻ തോതിൽ വാക്‌സിൻ ഡോസുകൾ കവർച്ച ചെയ്യപ്പെട്ടതിന് പിന്നാലെ ജില്ലയിൽ ഇപ്പോൾ വാക്‌സിൻ ക്ഷാമം നേരിടുകയാണ്. പ്രതികളെ ഇതുവരെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

കോവിഡ് വാക്‌സിനുകൾ മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. സ്‌റ്റോർ റൂമിലെ മറ്റ് മരുന്നുകളോ, പണമോ ഒന്നും മോഷ്ടാക്കൾ കൊണ്ടുപോയിട്ടില്ല. സ്‌റ്റോറൂമിന് സമീപം സിസിടിവി ക്യാമറയോ സെക്യൂരിറ്റിയോ ഇല്ലാതിരുന്നതാണ് പ്രതികളെ കണ്ടെത്തുന്നതിന് വെല്ലുവിളി ആയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button