യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ടേന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. ചില പ്രശ്നങ്ങൾ ഉള്ളത്കൊണ്ടാണ് സൂപ്പർ ലീഗ് തൽക്കാലം നിർത്തിവെച്ചത്. കൂടുതൽ ചർച്ചകൾ നടത്തി സൂപ്പർ ലീഗ് തിരികെ വരുമെന്നും പെരസ് പറഞ്ഞു. സൂപ്പർ ലീഗ് എന്താണെന്ന് എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുന്നതിൽ തെറ്റുപറ്റിയതാകാം തിരിച്ചടിക്ക് കാരണമെന്ന് പെരസ് പറഞ്ഞു.
‘സൂപ്പർ ലീഗിൽ ഉണ്ടായിരുന്ന 12 ടീമുകളും തങ്ങളുടെ ഒപ്പമുണ്ട്. എല്ലാവരും കരാർ ഒപ്പിട്ടതാണ്. അതിൽ നിന്ന് പിൻവാങ്ങാനുള്ള പിഴ ഇതുവരെ ആരും അടച്ചിട്ടില്ല. സൂപ്പർ ലീഗ് നടന്നില്ലെങ്കിൽ മറ്റൊരു ലീഗുമായി വരും. സൂപ്പർ ലീഗിനെതിരെ രംഗത്തുവന്ന ചെൽസി ആരാധകരെ ആരാണ് അവിടെ അയച്ചതെന്ന് എനിക്ക് നന്നായി അറിയായാം’. പെരസ് പറഞ്ഞു.
Post Your Comments