കൊൽക്കത്ത: പശ്ചിമബംഗാളിൽ ആറാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. 43 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആറാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. 306 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 27 പേർ വനിതകളാണ്. നാലു ജില്ലകളിലെ ജനങ്ങൾ ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും.
Read Also: BREAKING: സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് അന്തരിച്ചു
ആകെ 1.03 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 50.65 ലക്ഷം വനിതകളാണ്. 256 പേർ ഭിന്നലിംഗ പൗരന്മാരാണ്. ആകെ 14,480 പോളിംഗ് സ്റ്റേഷനാണ് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ഘട്ടങ്ങളായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ഏഴാം ഘട്ടം 26 നും അവസാനഘട്ടം ഏപ്രിൽ 29 നുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
Post Your Comments