തിരുവനന്തപുരം : ഇന്ത്യ ഉള്‍പ്പെടെ ലോകം മുഴുവനും കൊറോണ വൈറസിന്റെ രണ്ടാം തരംഗം വീശിയടിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും സമൂഹമാദ്ധ്യമങ്ങളിലും അരങ്ങ് തകര്‍ക്കുകയാണ്. ആരോഗ്യവകുപ്പും ഡോക്ടര്‍മാരുമെല്ലാം ജനങ്ങള്‍ക്ക് ഔദ്യോഗികമായി ധാരാളം മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. കോവിഡ് വൈറസിന്റെ അപകടങ്ങളില്‍ നിന്നും രക്ഷനേടാന്‍ ആയുര്‍വേദ ഡോക്ടര്‍മാരും വീടുകളില്‍ നിന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു.
Read Also : സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് വാക്‌സിനുകള്‍ എത്തുന്നു, വാക്‌സിന് ക്ഷാമം ഇല്ലെന്ന് റിപ്പോര്‍ട്ട്
വിറ്റാമിന്‍ സി യുടെ കലവറയായ നെല്ലിക്ക കഴിക്കാനും തുളസിയില ഹെര്‍ബല്‍ ചായയായും അല്ലാതെയും സേവിച്ചാല്‍ ചുമ, തുമ്മല്‍ പോലുള്ള രോഗലക്ഷണങ്ങളില്‍ നിന്ന് രക്ഷനേടാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുപോലെ മഞ്ഞളും കോവിഡ് കാലത്ത് ഉപയോഗിക്കാവുന്ന ഔഷധമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
എന്നാല്‍, സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം കോവിഡ് പ്രതിരോധ ഔഷധങ്ങളില്‍ കയറിക്കൂടിയ ഒന്നാണ് ഉള്ളിയും കല്ലുപ്പും. രണ്ടും ഒരുമിച്ച് കഴിച്ചാല്‍, കോവിഡ് ബാധ മാറുമെന്നാണ് പല സന്ദേശങ്ങളിലായി പ്രചരിക്കപ്പെടുന്നത്.
എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റിലോ ഔദ്യോഗികമായ മറ്റേതെങ്കിലും രേഖകളിലോ അതിനെ പിന്തുണക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളൊന്നും തന്നെയില്ല. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ഉള്ളിയെയും കല്ലുപ്പിനെയും വെച്ചുള്ള അവകാശവാദങ്ങളുടെ വസ്തുത പരിശോധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ ഡോട്ട് കോം പുറത്തുവിട്ട ഒരു ഫാക്ട് ചെക്ക് റിപ്പോര്‍ട്ടില്‍ പറയുന്നത് ഉള്ളിയും ഉപ്പും കഴിച്ചാല്‍ കോവിഡ് മാറുമെന്ന സന്ദേശം തീര്‍ത്തും അടിസ്ഥാന രഹിതമെന്നാണ്. വിദഗ്ദ്ധരോട് അഭിപ്രായം തേടിയതിന് ശേഷമായിരുന്നു അവര്‍ വാര്‍ത്ത പുറത്തുവിട്ടത്. പ്രചാരണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നും യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
Post Your Comments