Latest NewsKeralaNews

സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് വാക്‌സിനുകള്‍ എത്തുന്നു, വാക്‌സിന് ക്ഷാമം ഇല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : വാക്‌സിന്‍ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം. സംസ്ഥാനത്ത് ഇന്ന് രണ്ടരലക്ഷം ഡോസ് വാക്‌സിനെത്തും. തിരുവനന്തപുരത്ത് എത്തുന്ന വാക്‌സിന്‍ മറ്റു ജില്ലകള്‍ക്കു കൂടി വിതരണം ചെയ്യും. ഒന്നാം ഡോസുകാര്‍ക്കും രണ്ടാം ഡോസുകാര്‍ക്കും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. രാത്രിയില്‍ ഇറങ്ങിയ ഉത്തരവനുസരിച്ച് സ്‌പോട്ട് റജിസ്‌ട്രേഷന്‍ നിര്‍ത്തിയതറിയാതെ ആയിരങ്ങള്‍ എത്തിയതോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷസമാനമായ അവസ്ഥയായിരുന്നു. വിതരണത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്കി.

Read Also : ഞായറാഴ്ച്ചകളിൽ വിവാഹത്തിന് പങ്കെടുക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; ഉത്തരവ് പുറത്തിറക്കി ജില്ലാ കളക്ടർ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ മുതല്‍ വാക്‌സിനുവേണ്ടി ജനം തിക്കിത്തിരക്കി. രജിസ്‌ട്രേഷനില്ലാതെ വാക്‌സീന്‍ ഇല്ലെന്ന് അറിയിച്ചതോടെ മണിക്കൂറുകളായി കാത്തു നിന്ന പലരും വൈകാരികമായി പ്രതികരിച്ചു. പൊലീസ് ഇടപെട്ടതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായത്. സംസ്ഥാനത്ത് പലയിത്തും സമാനസ്ഥിതിയായിരുന്നു.

സ്വന്തമായി കോവിന്‍ പോര്‍ട്ടലില്‍ റജിസ്‌ററര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സമീപത്തുളള അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം. കൂടുതല്‍ വാക്‌സിന്‍ എത്തുന്നതിനനുരിച്ച് കൂടുതല്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ തുറക്കും. രണ്ടാം ഡോസ് എടുക്കേണ്ട തീയതിക്ക് ചെറിയ വ്യത്യാസങ്ങള്‍ വന്നാലും പരിഭ്രാന്തരാകേണ്ടതില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. കൊച്ചിയില്‍ 15000 ഡോസ് വാക്‌സീന്‍ എത്തി. തിരുവവന്തപുരത്തെത്തുന്ന രണ്ടര ലക്ഷത്തിനു പുറമേ മൂന്നു ലക്ഷം ഡോസ് കൂടി കൊച്ചിയിലും കോഴിക്കോടുമായി ഉടനെത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button