Latest NewsKeralaNews

‘ലക്ഷക്കണക്കിന് സ്വയം സേവകരെ വേദനിപ്പിച്ചു’; മന്ത്രി വി.എസ് സുനിൽ കുമാറിനെതിരെ പരാതി നൽകി ആർഎസ്എസ്

ആർഎസ്എസ് പ്രാന്ത സംഘ ചാലക് അഡ്വ.കെ.കെ.ബാലറാം ആണ് പരാതി നൽകിയത്

തിരുവനന്തപുരം: മന്ത്രി വി.എസ് സുനിൽ കുമാറിനെതിരെ പരാതി നൽകി ആർഎസ്എസ്. സാമൂഹിക മാദ്ധ്യമത്തിൽ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ട സംഭവത്തിലാണ് മന്ത്രിക്കെതിരെ ആർഎസ്എസ് പരാതി നൽകിയത്. ആർഎസ്എസ് പ്രാന്ത സംഘ ചാലക് അഡ്വ.കെ.കെ.ബാലറാം ആണ് പരാതി നൽകിയത്.

Also Read: അവശ്യ മരുന്നുകൾ എത്തിക്കാൻ വിമാനങ്ങൾ വിട്ടുനൽകും; കോവിഡിനെതിരെ പോരാടാൻ സജ്ജമായി ഇന്ത്യൻ വ്യോമസേന

ഇക്കഴിഞ്ഞ ജനുവരി 29ന് ആർഎസ്എസിനെ ഗാന്ധി വധവുമായി ബന്ധിപ്പിച്ചുകൊണ്ട് സുനിൽ കുമാർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് സംഘടനയെ അപകീർത്തിപ്പെടുത്തിയെന്നും ലക്ഷോപലക്ഷം സ്വയം സേവകരെ വേദനിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.

‘മതഭ്രാന്ത് മനുഷ്യരൂപം പൂണ്ടെത്തിയ ആർഎസ്എസ് കാപാലികൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയുണ്ടകളേറ്റ് വീരമൃത്യു വരിച്ച മഹാത്മാ ഗാന്ധിയുടെ ധീരരക്തസാക്ഷി ദിനത്തിൽ, അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു’ എന്നായിരുന്നു സുനിൽ കുമാറിന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button