CinemaMollywoodLatest NewsKeralaNews

നടൻ വിനോദ് കോവൂരിന്റെ ലൈസൻസ് വ്യാജമായി പുതുക്കിയത്

2019ല്‍ ​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ത​‍ന്റെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ പു​തു​ക്കാ​ന്‍ വി​നോ​ദ്​ വീ​ടി​ന​ടു​ത്തു​ള്ള കോ​വൂ​ര്‍ ന​സീ​റ ഡ്രൈ​വി​ങ്​ സ്​​കൂ​ളി​ല്‍ ഏ​ല്‍​പി​ക്കു​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ഒ​രു​വ​ര്‍​ഷ​മാ​യ​തി​നാ​ല്‍ റോ​ഡ്​ ടെ​സ്​​റ്റ്​ ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക്ര​മം വേ​ണ​മെ​ന്ന്​ പ​റ​ഞ്ഞ സ്​​കൂ​ള്‍ അ​ധി​കൃ​ത​ര്‍ 6300 രൂ​പ ഫീ​സും​ വാ​ങ്ങി. ലൈ​സ​ന്‍​സ്​ ഉ​ട​ന്‍ ശ​രി​യാ​ക്കാം എ​ന്ന അ​റി​യി​പ്പും കി​ട്ടി. പി​ന്നാ​ലെ വി​നോ​ദ്​ ഷൂ​ട്ടി​ങ്​ തി​ര​ക്കി​ല്‍ കൊ​ച്ചി​യി​ലാ​യി. ഇ​തി​നി​ടെ​യാ​ണ്​ ന​ട​നെ ഞെ​ട്ടി​ച്ചു​ള്ള ട്വി​സ്​​റ്റ്​ വ​ന്ന​ത്. ​ഒ​രു​ദി​വ​സം രാ​വി​ലെ കോ​ഴി​ക്കോ​ട്​ സൈ​ബ​ര്‍ സെ​ല്ലി​ല്‍​നി​ന്ന്​ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ട്, വി​നോ​ദ​ല്ലെ? താ​ങ്ക​ളു​ടെ ലൈ​സ​ന്‍​സ്​ വ്യാ​ജ​മാ​യി പു​തു​ക്കി​യി​ട്ടു​ണ്ട​ല്ലോ… എ​ന്ന്​​ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ലൈ​സ​ന്‍​സ്​ പു​തു​ക്കാ​ന്‍ ന​ല്‍​കി​യെ​ന്ന​ല്ലാ​തെ തനിക്കൊന്നും അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ സം​ഭ​വ​ക​ഥ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

Also Read:ഇക്കാർഡിയ്ക്ക് ഹാട്രിക്ക്, പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയിൽ

കോ​വൂ​ര്‍ ന​സീ​റ ഡ്രൈ​വി​ങ്​ സ്​​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ‘സാ​ര​ഥി’ വെ​ബ്​​സൈ​റ്റി​ല്‍ ക​യ​റി മോ​​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ പി.​വി. ര​തീ​ഷി​‍ന്റെ യൂ​സ​ര്‍ ​നെയി​മും പാ​സ്​​വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച്‌​ അ​ദ്ദേ​ഹം അ​റി​യാ​തെ ലോ​ഗി​ന്‍ ​ചെയ്​​ത്​ വി​നോ​ദി​‍ന്റെ ലൈ​സ​ന്‍​സ്​ പു​തു​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. മാ​ര്‍​ച്ച്‌​ ഒ​ന്നി​നാ​ണ്​ സം​ഭ​വം. രാ​ത്രി എ​ട്ടി​നും 8.40നും ​ഇ​ട​യി​ലാ​ണ്​ ലോ​ഗി​ന്‍ ​ചെയ്​​ത്​ ലൈ​സ​ന്‍​സ്​ പു​തു​ക്കി​യ​ത്. നാ​ലു​ത​വ​ണ ലോ​ഗി​ന്‍ ചെ​യ്​​തെ​ന്ന്​ ര​തീ​ഷി​ന്​ മൊ​ബൈ​ലി​ല്‍ സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ സം​ശ​യം തോ​ന്നി അ​ദ്ദേ​ഹം ആ​ര്‍.​ടി.​ഒ​ക്ക്​ പ​രാ​തി ന​ല്‍​കി. ആ​ര്‍.​ടി.​ഒ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തു​ക​യും വി​നോ​ദ്​ കോ​വൂ​രി​‍ന്റെ ലൈ​സ​ന്‍​സാ​ണ്​ പു​തു​ക്കി​യ​തെ​ന്ന്​ വ്യ​ക്ത​മാ​വു​ക​യും ചെ​യ്​​തു. ഇ​തോ​ടെ ആ​ര്‍.​ടി.​ഒ പ​രാ​തി സൈ​ബ​ര്‍ ​സെല്ലി​​ന്​ കൈ​മാ​റി.

അ​വ​രു​ടെ ശാ​സ്​​ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ന​സീ​റ ഡ്രൈ​വി​ങ്​ സ്​​കൂ​ളി​‍ന്റെ ഐ.​പി​യി​ലൂ​ടെ​യാ​ണ്​ വെ​ബ്​​സൈ​റ്റി​ല്‍ ക​യ​റി​യ​െ​ത​ന്ന്​ ക​ണ്ടെ​ത്തു​ക​യും പൊ​ലീ​സ്​ ഡ്രൈ​വി​ങ്​ സ്​​കൂ​ളി​ലെ​ത്തി ഹാ​ര്‍​ഡ്​ ഡി​സ്​​കും മോ​ഡ​വും ഉ​ള്‍​പ്പെ​ടെ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. ഹാ​ര്‍​ഡ്​ ഡി​സ്​​ക്കി​ലെ വി​വ​ര​ങ്ങ​ള്‍ ഡി​ലീ​റ്റാ​ക്കി​യ​തി​നാ​ല്‍ ഇ​വ വീ​ണ്ടെ​ടു​ക്കാ​ന്‍ ഫോ​റ​ന്‍​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​‍െന്‍റ റി​പ്പോ​ര്‍​ട്ട്​ ല​ഭി​ച്ച​ശേ​ഷ​മാ​വും തു​ട​ര്‍​ന​ട​പ​ടി.

Also Read:ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

കു​റ്റം ചെ​യ്​​ത​ത്​ ഡ്രൈ​വി​ങ് സ്​​കൂ​ള്‍ അ​ധി​കൃ​ത​രാ​ണെ​ങ്കി​ലും പു​ലി​വാ​ല്‍​​പി​ടി​ച്ച​ത്​ വി​നോ​ദ്​ കോ​വൂ​രാ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലൈ​സ​ന്‍​സി​ന്റെ പേ​രി​ല്‍ വ​ലി​യ ത​ട്ടി​പ്പു​ണ്ടാ​യ​തോ​ടെ ഇ​ത്​ ഹൈ​ദ​രാ​ബാ​ദി​ലെ സ​ര്‍​വ​റി​ല്‍​നി​ന്ന്​ റ​ദ്ദാ​ക്കി​യ​ശേ​ഷ​മേ പു​തി​യ ലൈ​സ​ന്‍​സി​ന്​ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ്​ വി​നോ​ദി​ന്​ ല​ഭി​ച്ച ഉ​പ​ദേ​ശം. കാ​ല​താ​മ​സ​മു​ണ്ടാ​വു​മെ​ന്ന​തി​നാ​ല്‍ അ​തു​വ​രെ താ​ല്‍​ക്കാ​ലി​ക ലൈ​സ​ന്‍​സ്​ ല​ഭി​ക്കു​മോ എ​ന്ന​റി​യാ​ന്‍ അ​ടു​ത്ത​ദി​വ​സം ആ​ര്‍.​ടി.​ഒ​യെ സ​മീ​പി​ക്കു​മെ​ന്ന്​ വി​നോ​ദ്​ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button