Latest NewsIndia

സീതാറാം യെച്ചൂരിക്ക് പകരം സീതാറാം കേസരിക്ക് അനുശോചനം അറിയിച്ച് പ്രിയങ്കയുടെ ട്വീറ്റ്, പിന്നീട് ഇട്ടതിലും തെറ്റ്

സീതാറാം യെച്ചൂരി എന്നുള്ളതിന് സീതാറാം കേസരി എന്നാണ് ആദ്യം പ്രിയങ്ക ട്വീറ്റ് ചെയ്തത്

ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് മൂലം അന്തരിച്ചത് ഇന്ന് രാവിലെയായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അനുശോചന സന്ദേശങ്ങൾ അയച്ചത്. ഇതിനിടെ പ്രിയങ്ക ഗാന്ധിയുടെ അനുശോചന സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സീതാറാം യെച്ചൂരി എന്നുള്ളതിന് സീതാറാം കേസരി എന്നാണ് ആദ്യം പ്രിയങ്ക ട്വീറ്റ് ചെയ്തത്. ഇത് പലരും ചൂണ്ടിക്കാട്ടി അബദ്ധം മനസ്സിലായതോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും വീണ്ടും മറ്റൊന്ന് ഇടുകയുമായിരുന്നു. എന്നാൽ ഇതിലും പ്ലീസ് ട്വീറ്റ് ദിസ് എന്ന് ആരോ ഇട്ട ട്വീറ്റ് അതുപോലെ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇതോടെ ഒരു ചരമ സന്ദേശം പോലും സ്വന്തമായി എഴുതാൻ പറ്റാത്ത വജ്രായുധം എന്നാണ് ചിലർ പ്രിയങ്കയെ കളിയാക്കിയത്. രണ്ടാമത് ആരോ അയച്ചുകൊടുത്തത് അതേപടി കോപ്പി ചെയ്ത് ട്വീറ്റ് ചെയ്തപ്പോൾ ‘Please tweet’ എന്നത് ഒഴിവാക്കാൻ മറന്ന് അതും ഡിലീറ്റ് ചെയ്തു എന്നാണ് മറ്റൊരാൾ പറയുന്നത്. ട്വീറ്റുകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button