KeralaLatest NewsIndia

വൈഗ കൊലക്കേസിൽ ഫ്ലാ​റ്റി​ലെ ര​ക്ത​ക്ക​റയുടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം പോ​ലീ​സി​ന് ല​ഭി​ച്ചു

ലക്ഷങ്ങള്‍ വിലയുള്ള ഫോക്സ് വാഗണ്‍ കാര്‍ 50,000 രൂപയ്ക്കാണ് കോയമ്പത്തൂരില്‍ വിറ്റതെന്ന് സനു മോഹന്‍

കൊ​ച്ചി: സ​നു മോ​ഹ​ന്‍റെ ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ളാ​റ്റി​ല്‍ ക​ണ്ട ര​ക്ത​ക്ക​റ വൈ​ഗ​യു​ടേ​ത് ത​ന്നെ​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇതിന്റെ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. മ​ക​ളെ ദേ​ഹ​ത്തോ​ടു ചേ​ര്‍​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മൂ​ക്കി​ല്‍​നി​ന്നു ര​ക്തം വ​ന്നെ​ന്നും പു​ത​പ്പു​പ​യോ​ഗി​ച്ചു ര​ക്തം തു​ട​ച്ചു​ക്ക​ള​ഞ്ഞെ​ന്നു​മാ​യിരുന്നു സ​നു​വി​ന്‍റെ മൊ​ഴി.

പു​ത​പ്പി​ലെ ര​ക്തം വാ​ഷ് ബേ​സി​ല്‍ ക​ഴു​കി​ക​ള​ഞ്ഞെ​ന്നും നേരത്തെയും സനു പറഞ്ഞിരുന്നു. എ​ന്നാ​ല്‍ ഈ ​പു​ത​പ്പ് ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.അ​തേ​സ​മ​യം, സ​നു​മോ​ഹ​നെ തെ​ളി​വെ​ടു​പ്പി​നാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രി​ക്കു​ക​യാ​ണ്. കൊ​ച്ചി​യി​ലെ തെ​ളി​വെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് സ​നു​മോ​ഹ​നെ അ​ന്വേ​ഷ​ണ​സം​ഘം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

സനുവിന്റെ കാര്‍ വിറ്റ കേന്ദ്രത്തിലും രണ്ട് ദിവസം താമസിച്ച ഹോട്ടലിലും എത്തി. ലക്ഷങ്ങള്‍ വിലയുള്ള ഫോക്സ് വാഗണ്‍ കാര്‍ 50,000 രൂപയ്ക്കാണ് കോയമ്പത്തൂരില്‍ വിറ്റതെന്ന് സനു മോഹന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കാര്‍ വിറ്റശേഷം നഗരത്തില്‍ത്തന്നെയുള്ള ലോഡ്ജിലാണ് ഇയാള്‍ തങ്ങിയത്. ഈ കേന്ദ്രങ്ങളില്‍ തൃക്കാക്കര സിഐ കെ ധനപാലന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ബംഗളൂരു, കൊല്ലൂര്‍, ഗോവ, പുണെ എന്നിവിടിങ്ങളിലും സനു മോഹനെ എത്തിച്ച്‌ തെളിവെടുക്കും. ആദ്യഘട്ട തെളിവെടുപ്പിനുശേഷം സനുവിന്റെ ഭാര്യ രമ്യയില്‍നിന്ന് മൊഴിയെടുത്തേക്കും. വൈഗ മരിച്ചതിനുശേഷം രമ്യയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സനുവിനെയും രമ്യയെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.

read also: ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് ഇന്‍ഷുറന്‍സ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പ് പ്രയാസത്തിലാകുമെന്ന് പൊലീസ് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button