ന്യൂഡൽഹി: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം. 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണത്തിനായുള്ള രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുക. കൊവിൻ പോർട്ടലിലൂടെ 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ രജിസ്‌ട്രേഷൻ നടത്താം.
Read Also: കണ്ണൂർ സെൻട്രൽ ജയിലിൽ വൻ കവർച്ച; 2 ലക്ഷത്തോളം രൂപ നഷ്ടമായി
രജിസ്‌ട്രേഷൻ ചെയ്യുന്നത് അനുസരിച്ചായിരിക്കും വാക്‌സിനേഷൻ ലഭിക്കുക. വാക്സിൻ കേന്ദ്രവും സ്വീകരിക്കുന്ന തീയതിയും പോർട്ടലിൽ തെരഞ്ഞെടുക്കാൻ കഴിയും. നിലവിൽ രാജ്യത്ത് 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്സിൻ നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.
Post Your Comments