NattuvarthaLatest NewsNews

മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

മലപ്പുറം: മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച മാത്രം ജില്ലയില്‍ 2,776 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ജില്ലയിലെ നിലവിലെ ഉയര്‍ന്ന നിരക്കായ ഏപ്രില്‍ 20 ലെ 1,945 എന്നതില്‍ നിന്നും മുവ്വായിരത്തിനടുത്തേക്ക് രോഗികള്‍ വര്‍ധിക്കാന്‍ വെറും ഒരു ദിവസത്തെ ഇടവേള മാത്രമാണ് എടുത്തതെന്നത് രോഗ വ്യാപനത്തിന്റെ വേഗതയിലേക്കാണ് സൂചനകള്‍ നല്‍കുന്നത്.

മലപ്പുറം ജില്ലയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ മേഖലയിലേക്കുൾപ്പെടെ വ്യാപിപ്പിച്ച് ശക്തമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഇന്ന് കൊറോണ വൈറസ് രോഗബാധിതരായവരില്‍ അധിക പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ തന്നെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

2,675 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 60 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കൊറോണ വൈറസ് രോഗബാധ. കൊറോണ വൈറസ് ബാധിതരില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 35 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 642 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button