Latest NewsNewsIndia

ഓക്‌സിജന്റെ ഉത്പ്പാദനം കൂട്ടാനും വിതരണം വേഗത്തിലാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓക്സിജന്റെ ഉത്പ്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്കുളള ഓക്സിജന്‍ വിതരണം തടസപ്പെടരുത്. റെയില്‍വേ സൗകര്യം പരമാവധി ഉപയോഗിക്കുമെന്നും ടാങ്കറുകളുടെ ലഭ്യത കൂട്ടുമെന്നും മോദി വ്യക്തമാക്കി. ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

Read Also : രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അതേസമയം, രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുളള ഓക്സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിത്സാ ആവശ്യത്തിനുളള ഓക്സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുളള ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ഇതിന് ബാധകമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button