മനാമ; കൊറോണ വൈറസ് മാനദണ്ഡം ലംഘിച്ചതിന് കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ നാല് റസ്റ്റാറൻറുകൾ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ്, വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയിരിക്കുന്നത്. റസ്റ്റാറൻറുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിക്കുകയുണ്ടായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റസ്റ്റാറൻറുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുെന്നന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പരിശോധന തുടരുന്നതാണ്. ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾ തയാറാകണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
Post Your Comments