Latest NewsIndiaNews

ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യ മൂന്നാമത്തെത്തും ; റിപ്പോർട്ട് പുറത്ത്

കൊച്ചി: ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യ മൂന്നാമത്തെത്തുമെന്ന് റിപ്പോർട്ട്. 2040-ഓടെ ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ഇന്ത്യയുടെ വിഹിതം ഗണ്യമായി ഉയരുമെന്നും ലോകത്തിലെ സാമ്പത്തിക ശക്തികളിൽ മുന്നാം സ്ഥാനത്തെത്തുമെന്നുമാണ് റിപ്പോർട്ട്.

Read Also: BREAKING: സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് അന്തരിച്ചു

യു.എസ്. നാഷണൽ ഇന്റലിജൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ട്രെൻഡ്‌സ് റിപ്പോർട്ടിന്റെ ഏഴാം പതിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഓക്‌സ്ഫഡ് ഇക്കണോമിക്‌സാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2020 ൽ ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെ വിഹിതം 3.1 ശതമാനമായിരുന്നു. 2040-ൽ ഇത് ഇരട്ടിയായി ഉയർന്ന് 6.1 ശതമാനമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ആഗോള റാങ്കിംഗിൽ കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ഥാനം ആറാമതായിരുന്നു. 2040 ൽ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ ഇന്ത്യയ്ക്ക് കഴിയും. ആഗോള റാങ്കിംഗിൽ ഇന്ത്യ ജപ്പാനെ മറികടക്കും. 2040 നുള്ളിൽ യുസിനെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Read Also: രാജ്യത്തെ 146 ജില്ലകളിൽ കോവിഡ് സ്ഥിതിഗതികൾ ഗുരുതരം; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button