ന്യൂഡൽഹി : ശാന്തിമുകുന്ദ് ആശുപത്രിയുടെ സിഇഒ ആയ ഡോ. സുനില്‍ സാഗറിന്റെ വീഡിയോ യാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഓക്‌സിജന്‍ ദൗര്‍ലഭ്യം എത്തരത്തിലാണ് രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ പ്രശ്‌നത്തിലാക്കുന്നതെന്ന് മാധ്യമങ്ങളോട് വിശദീകരിക്കവേ ഡോ. സുനില്‍ സാഗര്‍ കരഞ്ഞുപോകുന്നതാണ് വീഡിയോയിലുള്ളത്.
‘ഞങ്ങള്‍ ഡോക്ടര്‍മാരും ആശുപത്രികളുമെല്ലാം ആളുകള്‍ക്ക് ജീവിതം തിരിച്ചുനല്‍കേണ്ടവരാണ്. പക്ഷേ രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പോലും നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍… എന്താണ് അവസ്ഥ….. രോഗികള്‍ മരിക്കും…’- വീഡിയോയില്‍ ഡോ. സുനില്‍ സാഗര്‍ കരഞ്ഞുകൊണ്ട് പറയുന്ന വാക്കുകളാണിത്.
ബാക്കിയുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിലവില്‍ തങ്ങള്‍ ഐസിയു ബെഡുകളിലെ രോഗികള്‍ക്ക് നല്‍കിയിരിക്കുകയാണെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതും തീരുമെന്നും അദ്ദേഹം പറയുന്നു. കൊവിഡ് ബാധിച്ചവര്‍ക്ക് പുറമെ അര്‍ബുദം, ഹൃദ്രോഗം എന്നിങ്ങനെയുള്ള ഗൗരവപരമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗികളും ഇക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം അറിയിക്കുന്നു.
#WATCH | Sunil Saggar, CEO, Shanti Mukand Hospital, Delhi breaks down as he speaks about Oxygen crisis at hospital. Says "…We're hardly left with any oxygen. We've requested doctors to discharge patients, whoever can be discharged…It (Oxygen) may last for 2 hrs or something." pic.twitter.com/U7IDvW4tMG
— ANI (@ANI) April 22, 2021
Post Your Comments