ന്യൂഡൽഹി: രാജ്യത്തെ 146 ജില്ലകളിൽ കോവിഡ് സ്ഥിതിഗതികൾ ഗുരുതരമെന്ന് കേന്ദ്ര സർക്കാർ. ഈ ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
274 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു മുതൽ 15 ശതമാനം വരെയാണ്. അടുത്ത ഘട്ട വാക്സിനേഷൻ മുതൽ വാക്സിൻ വിഹിതം സംബന്ധിച്ച വിവരം 15 ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനങ്ങളെ അറിയിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
Read Also: പശ്ചിമബംഗാളിൽ ഇന്ന് ആറാം ഘട്ട തെരഞ്ഞെടുപ്പ്; ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 ശതമാനമാണ്. ഡൽഹി, മുംബൈ എന്നീ നഗര പ്രദേശങ്ങൾ ഉൾപ്പെടെയുള്ള 146 ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകൾ അനുസരിച്ച് 17 ഓളം സംസ്ഥാനങ്ങളിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments