COVID 19KeralaNattuvarthaLatest NewsNewsIndia

ഭര്‍ത്താവിനെ നോക്കുന്ന ഭാര്യ നന്മയുടെ പ്രതീകമെന്ന് മുഖ്യമന്ത്രി; നിയമത്തെ സാധാരണക്കാര്‍ പേടിച്ചാല്‍ മതിയെന്ന ഭാവമോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് നെഗറ്റീവായി മടങ്ങുമ്ബോള്‍ പോസിറ്റീവായ ഭാര്യയെ ഒപ്പം കൂട്ടിയതിനെ പറ്റിയുള്ള കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ലേഖകന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി കേരള ജനതയെ ഒന്നാകെ അധിക്ഷേപിക്കുന്നതിന് തുല്യമോ? ഈ മറുപടി വ്യാപക പ്രതിഷേധത്തിനാണ് വഴി വച്ചിരിക്കുന്നത്.
അതെന്റെ കുടുംബകാര്യമാണെന്നും നല്ല കുടുംബങ്ങളിലൊക്കെ അങ്ങനെയാണെന്നുമുള്ള അദ്ദേഹത്തിന്റെ അപക്വമായ പ്രതികരണം നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂട്ടുനില്‍ക്കാന്‍ സാധിക്കാതെ പോയ സകലരോടുമുള്ള വെല്ലുവിളിയായി കൂടി വേണം കണക്കാക്കാന്‍ എന്നാണ് മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം

Also Read:കോവിഡ് : ഇസ്ലാമിക പണ്ഡിതന്‍ മൗലാന വഹിദുദ്ദീന്‍ ഖാന്‍ അന്തരിച്ചു, അനുശോചിച്ച്‌ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

നിയമത്തെ സാധാരണക്കാര്‍ പേടിച്ചാല്‍ മതി, തനിക്കതിന്റെ ആവശ്യമില്ലെന്ന പിണറായി വിജയന്റെ പരസ്യമായ പ്രഖ്യാപനം കൂടിയായി അതെന്നും പലരും വിലയിരുത്തുന്നു
കോവിഡ് ബാധിച്ചവര്‍ക്ക് ഒരു ബൈസ്റ്റാന്‍ഡറെ കൂടെ നിര്‍ത്താന്‍ അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഭാര്യയ്ക്ക് മുഖ്യമന്ത്രിക്കൊപ്പം ആശുപത്രിയില്‍ നില്‍ക്കാം. എന്നാല്‍ മുഖ്യമന്ത്രി കോവിഡ് നെഗറ്റീവ് ആയപ്പോള്‍ ഭാര്യയ്ക്ക് വൈറസ് ബാധയുണ്ടായി. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ കോവിഡ് ബാധിതയായ മുഖ്യമന്ത്രിയുടെ ഭാര്യ പിപിഇ കിറ്റ് പോലും ധരിക്കാതെ മുഖ്യമന്ത്രിയുടെ കാറില്‍ കയറി. പ്രോട്ടോകോള്‍ പ്രകാരം കോവിഡ് പോസിറ്റീവ് രോഗിക്ക് ഇങ്ങനെ പൊതുസ്ഥലത്ത് എത്താന്‍ കഴിയില്ല. വ്യാപന സാധ്യത തീരെ ഇല്ലാത്ത വഴികളിലൂടെ വേണമായിരുന്നു പിണറായിയുടെ ഭാര്യ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നൊക്കെയാണ് പലരും വിമർശിക്കുന്നത്

ഇതിനെ കുറിച്ചുള്ള ചോദ്യത്തെയാണ് കുടുംബ ബന്ധം പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവിന് രോഗം ബാധിക്കുമ്ബോള്‍ തനിക്ക് അത് പകരുമോ എന്ന് ആശങ്കപ്പെടാതെ ഭര്‍ത്താവിനെ ശുശ്രുഷിക്കാന്‍ സന്നദ്ധയാകുന്ന ഭാര്യ നന്മയുടെ പ്രതീകമാണെന്നും അതിന് തയ്യാറാകാത്ത ഭാര്യമാര്‍ കുടുംബജീവിതത്തില്‍ ഭര്‍ത്താവിനോട് താല്‍പര്യമില്ലാത്തവരാണെന്നും ഭര്‍ത്താവിന് രോഗം മാറുമ്ബോള്‍, രോഗം മാറാത്ത ഭാര്യ യാതൊരു മുന്‍കരുതലുകളുമില്ലാതെ ഭര്‍ത്താവിനോപ്പം വീട്ടിലേയ്ക്ക് വരുന്നത് സ്‌നേഹമുള്ളതുകൊണ്ടാണെന്നും പറയുന്നു മുഖ്യമന്ത്രി.
ഈ പ്രസ്ഥാവനയ്‌ക്കെതിരെ വലിയതോതിലുള്ള വിമർശനങ്ങളാണ് ഉയർന്നു വരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button