Latest NewsKeralaNattuvarthaNews

പ്രളയകാലത്ത് കൈക്കുഞ്ഞിനെ രക്ഷിച്ചു സോഷ്യൽ മീഡിയയിൽ താരമായി; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ വിനീതിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ വിനീതിന്‍റെ ശരീരത്തിലൂടെ മിനിലോറി കയറി ഇറങ്ങുകയായിരുന്നു.

കൊല്ലം: കേരളത്തെ ഒന്നടങ്കം നടക്കിയ 2018ലേ പ്രളയത്തിൽ സ്വന്തം ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ആറ് വര്‍ഷമായി തിരുവല്ല അഗ്നിരക്ഷാനിലയത്തില്‍ ജോലി ചെയ്തു വരുകയായിരുന്ന കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ വിനീത് വെള്ളം കയറിയ വീട്ടില്‍ നിന്ന് കൈക്കുഞ്ഞിനെയും എടുത്ത് പുറത്തേക്കിറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

read also:കോടിയേരി പുത്രന് ഇനി അടുത്തൊന്നും പുറംലോകം കാണാനാകില്ല, ജയിലിലായിട്ട് ആറ് മാസം

ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് വിനീതിന്‍റെ മരണപ്പെട്ടു. കൊല്ലത്തുനിന്ന് ജോലിസ്ഥലമായ തിരുവല്ലയിലേക്കു പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വിനീത് ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ വിനീതിന്‍റെ ശരീരത്തിലൂടെ മിനിലോറി കയറി ഇറങ്ങുകയായിരുന്നു. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു. 34കാരനായ വിനീതിന് ഭാര്യയും ഒരു മകനും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button