സെന്റ് പീറ്റേഴ്സ്ബര്‍ഗ്: അമ്പത്തിയഞ്ചുകാരിയായ യാത്രക്കാരി ഊബര്‍ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച വീഡിയോ പുറത്തുവന്നു.
മിഷേല്‍ സ്റ്റില്‍വെല്‍ എന്നറിയപ്പെടുന്ന നഴ്സാണ് വാഹനമോടിച്ചു കൊണ്ടിരുന്ന ഊബര്‍ ഡ്രൈവറെ ശ്വാസം മുട്ടിക്കുകയും കടിക്കുകയും മാന്തുകയുമൊക്കെ ചെയ്തത്. ‘എന്റെ മകളേ’ എന്ന് നിലവിളിക്കുന്നതിനിടയില്‍ സ്റ്റില്‍വെല്‍ പാസഞ്ചര്‍ സീറ്റില്‍ നിന്ന് മുന്നിലെത്തി ഡ്രൈവറുടെ കഴുത്തില്‍ രണ്ടു കൈകളും ചുറ്റിപ്പിടിക്കുകയായിരുന്നു.
22കാരനായ മൈക്കിള്‍ ഹാസി എന്ന ഡ്രൈവറെയാണ് ഇവര്‍ ക്രൂരമായി ആക്രമിച്ചത്. മൈക്കിളിന്റെ കഴുത്തില്‍ ആഴത്തില്‍ കടിച്ചതിന്റെ പാടുകള്‍ ദൃശ്യമാണ്. സംഭവ സമയത്ത് സ്റ്റില്‍വെല്‍ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 25 വര്‍ഷത്തെ പരിചയമുള്ള ഫ്‌ലോറിഡയില്‍ രജിസ്റ്റര്‍ ചെയ്ത നഴ്സായ സ്റ്റില്‍വെല്ലിനെതിരെ പൊലീസ് കേസെടുത്തു. 15,000 ഡോളര്‍ പിഴയീടാക്കി ഇവരെ വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments