KeralaCinemaMollywoodLatest NewsNewsBollywoodEntertainmentMovie Gossips

വിവേക് ഒബ്റോയ് വീണ്ടും മലയാള സിനിമയിലേക്ക്, ഇത്തവണ വില്ലനാകുന്നത് യുവ നായകനെതിരെ

ബോളിവുഡ് നടൻ വിവേക് ഒബ്റോയ് വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയിലാണ് വിവേക് ഒബ്‍റോയ് എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യില്‍ നിര്‍ണ്ണായക വേഷത്തിലായിരിക്കും വിവേക് എത്തുക എന്നാണ് വിവരം.

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റവും ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് വിജയവുമായിരുന്ന ‘ലൂസിഫറി’ലൂടെയാണ്  വിവേക് ഒബ്റോയ് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിലെ ‘ബോബി’ എന്ന പ്രതിനായക കഥാപാത്രത്തെ അദ്ദേഹം ഗംഭീരമാക്കുകയും ചെയ്‍തു. ഇത്തവണയും പൃഥ്വിരാജിനൊപ്പം തന്നെ താരം എത്തുന്നുവെന്ന പ്രത്യേകതയാണ് മറ്റൊരു പ്രധാന ആകർഷണം.

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button