ഗുവഹാത്തി: ചരിത്ര തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാർ. 18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശിന് പിന്നാലെ അസമും നിർണായക തീരുമാനം പ്രഖ്യാപിച്ചു. യു.പി യില്‍ പതിനെട്ടുകഴിഞ്ഞവര്‍ക്കും 45നും ഇടയിലുമുള്ളവര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കും. ഇപ്പോള്‍ 45നു മുകളിലുള്ളവര്‍ക്ക് സംസ്ഥാനം സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്.
Also Read:നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പാർട്ടിക്ക് സീറ്റുകൾ കുറയും; സിപിഐ
കൂടാതെ, കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നടപടികളും സർക്കാർ കൈക്കൊണ്ടു. കൊവിഡ് പകർച്ചവ്യാധി നിയമം 2020 ഭേദഗതി ചെയ്തു. ഇതോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ശക്തമായ നടപടികളാകും നേരിടേണ്ടി വരുക. നിയമം ഭേദഗതി ചെയ്തതോടെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ചുമത്തുന്ന പിഴ തുകയും ഉയർന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ആയിരം രൂപയായിരുന്നു സർക്കാർ ഇതുവരെ ഈടാക്കിയിരുന്നത്. ഇത് 10,000 ആയി ഉയർന്നു. വഴിയിൽ തുപ്പുന്നവരിൽ നിന്നും 500 രൂപ പിഴയായി ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.
രോഗ വ്യാപനം കുറയ്ക്കാൻ സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 7 മണിവരെയാണ് ലോക് ഡൗൺ. അതേ സമയം അവശ്യസേവനങ്ങൾക്ക് ലോക്ഡൗൺ ബാധകമല്ല. എല്ലാ ജില്ലകളിലും രാത്രികാല കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments