തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്. 80 സീറ്റുകൾ നേടി യുഡിഎഫ് സർക്കാർ എത്തുമെന്ന് ഡിസിസി പ്രസിഡന്റുമാരുടെ യോഗം വിലയിരുത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിന്റേതാണ് വിലയിരുത്തൽ.
എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് അനുകൂല തരംഗം പ്രകടമായിരുന്നെന്ന് ഡിസിസി പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടനങ്ങൾ യുഡിഎഫിന് ഊർജ്ജമായെന്നും കെപിസിസി വിലയിരുത്തി.
Read Also : ജോജി മോഡൽ കൊലപാതകശ്രമം ; കൊച്ചിയിൽ യുവാവിനെ സുഹൃത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ശ്രദ്ധേയമായ പ്രകടനം യുഡിഎഫിന് കാഴ്ച വെയ്ക്കാൻ കഴിഞ്ഞു. നേമത്ത് ഒന്നാന്തരം പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. നേമത്ത് സിപിഎം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം ഉണ്ടാക്കുകയും വ്യാപകമായി വോട്ടുമറിച്ചുവെങ്കിലും യുഡിഎഫിന്റെ വിജയത്തെ ഇത് ബാധിക്കില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Post Your Comments