Latest NewsNewsFootballSports

ഉംറ്റിറ്റിയെ ടീമിലെത്തിക്കാനുള്ള നീക്കവുമായി ടോട്ടനവും ആഴ്സണലും

ബാഴ്‌സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ക്ലബ് വിടുന്നു. പരിക്ക് കാരണം ബാഴ്‌സലോണയുടെ ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതിനാലാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. അതേസമയം ഉംറ്റിറ്റിയെ വിറ്റ് സാലറി ചെലവുകൾ കുറയ്ക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത്. എറിക് ഗാർസിയ അടുത്ത സീസണിൽ ടീമിൽ ഉണ്ടാകുമെന്നതും ബാഴ്‌സ ഉംറ്റിറ്റിയെ ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഒരു കാരണമാണ്.

ഉംറ്റിറ്റിയ്ക്ക് വേണ്ടി ഇംഗ്ലീഷ് ക്ലബുകളായ ടോട്ടനം, ആഴ്സണലും ഇതിനകം തന്നെ ശ്രമകൾ ആരംഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് സീസണിലും പരിക്ക് ഉംറ്റിറ്റിയെ വല്ലാതെ അലട്ടിയിരുന്നു. പരിക്ക് മാറി ടീമിലെത്തിയിട്ടും ആദ്യ ഇലവനിൽ ഇടം നേടാൻ ഉംറ്റിറ്റിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button