കോവിഡ് പിടിമുറുക്കുന്നു സാഹചര്യത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഫൈനൽ മാറ്റിവെച്ചേക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. ജൂൺ 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ലോക ടെസ്റ്റ് നടത്താനാണ് നേരത്തെ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയും ന്യൂസിലൻഡുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇംഗ്ലണ്ടിലേക്ക് പോകാൻ നിലവിൽ യാത്രാവിലക്കുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ഇംഗ്ലണ്ടിൽ ഇന്ത്യ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ ഇരിക്കേണ്ടിവരും. ജൂൺ ആദ്യം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമാവും മത്സരത്തിന് ഇറങ്ങുക. അതേസമയം, ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ക്വാറന്റൈനിൽ നിൽക്കണമെന്ന നിർദ്ദേശം ഇന്ത്യ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരം.
Post Your Comments