അസന്തുലിതമായ ഭക്ഷണരീതികള്‍ നിരവധിപേരുടെ ജീവനാണെടുക്കുന്നത്. പുകവലിക്കുന്നതിനേക്കാള്‍ അപകടമാണ് ഇത്തരത്തിലുള്ള ഭക്ഷണരീതി. പോഷകാഹരങ്ങളുടെ അഭാവം മിക്കവരുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സാവാധാനം നിങ്ങളെ കൊന്നു കൊണ്ടിരിക്കുകയാണ്. ഒരിക്കലും ശരീരത്തിന് ദോഷമല്ലെന്ന് വിശ്വസിക്കുന്ന ഭക്ഷണങ്ങളാണ് ഇവ. അവയേതൊക്കെയെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.
ഫ്രൂട്ട് ജ്യൂസുകള്‍
ഫ്രൂട്ട് ജ്യൂസുകള്‍ പൊതുവെ ആരോഗ്യകരമായ പാനീയമായിട്ടാണ് വിലയിരുത്താറ്. എന്നാല്‍ പഞ്ചസാര ഏറെ കലര്‍ന്ന ഫ്രൂട്ട് ജ്യൂസുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ നേരത്തെ മരിക്കുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദിവസം 150 മില്ലി ലിറ്ററില്‍ കൂടുതല്‍ ഫ്രൂട്ട് ജ്യൂസുകള്‍ കഴിച്ചാല്‍ മരണം നേരത്തെയെത്തും. ഫ്രൂട്ട് ജ്യൂസുകള്‍ കഴിച്ചാലും ഷുഗറി ഡ്രിങ്കുകള്‍ കഴിച്ചാലും നേരത്തെ മരണമെത്തുന്നതിനുള്ള ഒട്ടേറെ സമാന സാധ്യതകളുണ്ടെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ജ്യൂസിന് പകരം അതിന് ഉപയോഗിക്കുന്ന പഴം കഴിച്ചാല്‍ കുഴപ്പമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രാനോള ബാറുകള്‍
പോഷകങ്ങളാല്‍ സമ്പന്നമാണെങ്കിലും ചില ഗ്രാനോള ബാറുകളില്‍ വലിയ തോതില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ന്യൂട്രിയന്റ് ഡാറ്റാബേസ് അനുസരിച്ച്, ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബാറുകളില്‍ 15 മുതല്‍ 30 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിശപ്പ് ഇല്ലാതാക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും ഇത്തരം ബാറുകള്‍.
സുഷി
ജാപ്പനീസ് വിഭവമായ സുഷി ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കും പ്രിയപ്പെട്ട വിഭവമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത് ശരീരത്തിന് ദോഷകരമാണ്. സുഷിയിലെ വിവിധ ചേരുവകളാണ് പ്രശ്നകാരികള്‍. മയോന്നൈസ്, ക്രീം ചീസ്, സോസുകള്‍ തുടങ്ങിയവയാണ് ശരീരത്തിന് ദോഷമുണ്ടാക്കുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ സുഷി സഹായിക്കും. എന്നാല്‍ മേല്‍പ്പറഞ്ഞവ ഉപയോഗിക്കാതെ സാല്‍മണ്‍ മീന്‍ അല്ലെങ്കില്‍ സാഷിമി ഉപയോഗിച്ച് സിമ്പിള്‍ റോളുകള്‍ ഉണ്ടാക്കി കഴിക്കാം.
ഫാം മീനുകള്‍
നിങ്ങള്‍ കടയില്‍ നിന്നും വാങ്ങുന്ന ചില മീനുകള്‍ കൊണ്ടുവരുന്നത് സമുദ്രങ്ങളില്‍ നിന്നും ആയിരിക്കില്ല. മീന്‍ വളര്‍ത്തുന്ന ഫാമുകളില്‍ നിന്നുമായിരിക്കും. പെട്ടെന്ന് വളരാന്‍ നല്‍കുന്ന പല രാസവസ്തുക്കളും നല്‍കിയിട്ടുള്ള മീനുകളായിരിക്കും ഇവ. അതിനാല്‍ തന്നെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നൊക്കെ വാങ്ങുന്ന മീനുകളുടെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുക. വിശ്വസനീയമായ സ്ഥലങ്ങളില്‍ നിന്നും ഫ്രഷ് മത്സ്യങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക.
കൊഴുപ്പില്ലാത്ത ഭക്ഷണങ്ങള്‍
കഴിഞ്ഞ കുറച്ചു കാലങ്ങളായി കൊഴുപ്പില്ലാത്ത ഭക്ഷണങ്ങളാണ് പ്രചാരത്തിലുള്ളത്. പോപ്‌കോണ്‍ പോലുള്ള ലഘുഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയാല്‍ നിര്‍ത്താതെ കഴിക്കും. എന്നാല്‍ ടേസ്റ്റ് നിലനിര്‍ത്താന്‍ ആരോഗ്യകരമായ കൊഴുപ്പുകളെ സംസ്‌കരിച്ച് ഉണ്ടാക്കുന്ന ഇത്തരം പദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാണ്. ഒരുപാട് ബട്ടറോ, മധുരമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൃത്രിമപദാര്‍ത്ഥങ്ങളോ ചേര്‍ത്താണ് പോപ്‌കോണ്‍ തയ്യാറാക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നന്നല്ല. ഫ്‌ളേവറിന് വേണ്ടിയും രുചിക്ക് വേണ്ടിയും ഇപ്പോള്‍ പോപ്‌കോണില്‍ ചേര്‍ക്കാന്‍ പല തരത്തിലുള്ള ‘ഏജന്റു’കള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ പലതും പിന്നീട് വയറിന് പിടിക്കാതെ വരുന്ന സാഹചര്യമുണ്ടായേക്കാം.
ധാന്യങ്ങള്‍
ആരോഗ്യകരവും പോഷകസമൃദ്ധവുമായാണ് ധാന്യങ്ങളെ കണക്കാക്കപ്പെടുന്നത്. എന്നാല്‍ എല്ലാ ധാന്യങ്ങളും ഇത്തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നില്ല. ധാന്യങ്ങള്‍ ശുദ്ധീകരിച്ച് എത്തുമ്പോഴേക്കും അവയിലെ ഫൈബര്‍, മറ്റു പോഷകഘടകങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. അതേസമയം കുട്ടികള്‍ക്ക് കൊടുക്കുന്ന ധാന്യങ്ങളിലാകട്ടെ രുചിക്ക് വേണ്ടി പഞ്ചസാരയും ചേര്‍ത്തിട്ടുണ്ടാകും. പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവയ്ക്ക് കാരണമാകും.
വെളുത്ത ബ്രെഡ്
വിദേശിയാണെങ്കിലും ഉപയോഗത്തിലൂടെ സ്വദേശിയായിത്തീര്‍ന്ന ചരിത്രമാണ് ബ്രഡിനുള്ളത്. എളുപ്പമാണെന്ന കാരണത്തില്‍ ധാരാളം പേരുടെ പ്രഭാത ഭക്ഷണത്തില്‍ പ്രധാന സ്ഥാനമാണ് ബ്രഡിനുള്ളതും. എന്നാല്‍ ബ്രെഡ് തെരഞ്ഞെടുക്കുമ്പോള് വൈറ്റ് ബ്രെഡ് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് മിക്കവാറും മൈദ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ മധുരവും ഉപ്പും അടങ്ങിയിട്ടുള്ളതു കൊണ്ട് ആരോഗ്യത്തിന് നന്നല്ല. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഇത് കൊഴുപ്പു കൂട്ടുവാനും കാരണമാകുന്നു. വൈറ്റ് ബ്രെഡ് കൊണ്ടുണ്ടാക്കിയ സാന്റവിച്ച് കഴിച്ചാല്‍ വയര്‍ നിറഞ്ഞെന്നു തോന്നും. ഒപ്പം ഉറക്കവും വരും.
സോയ
സോയബീന്‍ പോഷക സമൃദ്ധമെങ്കിലും ഇവയുടെ പയറുരൂപത്തില്‍ ധാരാളം പോഷാകാഗിരണവിരുദ്ധ ഘടകങ്ങളായ സാപോണിന്‍, ഹീമാഗ്ലൂട്ടിനിന്‍സ്, ട്രിപ്സിന്‍ ഇന്‍ഹി ബിറ്റേര്‍സ് ഇവ അടങ്ങിയിരിക്കുന്നതിനാല്‍ സാധാരണ പയര്‍വര്‍ഗങ്ങള്‍ പോലെയുള്ള ഇവയുടെ ഉപയോഗം അഭികാമ്യമല്ല. അതിനാല്‍ സോയാബീനിന്റെ സംസ്‌കാരിച്ചെടുത്ത ഉല്‍പന്നങ്ങളായ സോയചങ്ക്സ് , സോയാപാല്‍, സോയപ്പൊടി , സോയസോസ് , സോയഎണ്ണ എന്നിവയാണു മെച്ചം. എണ്ണ വേര്‍തിരിച്ചെടുത്ത സോയയില്‍ നിന്നാണു സോയചങ്ക്സ് അഥവാ സോയാമീറ്റ് ഉല്‍പാദിപ്പിക്കുന്നത്. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരമുപയോഗിക്കാവുന്ന ഇവയില്‍ മാംസത്തിലുള്ളത്രയും പ്രോട്ടീന്‍ ഉണ്ട്. വെള്ളത്തില്‍ വേവിക്കുന്ന തരത്തില്‍ ഉണങ്ങിയ ഉരുളകളായാണ് ഇവ വിപണിയില്‍ ലഭ്യമാകുന്നത്. കൂട്ടുകറി, സോയമസാല, മെഴുക്കുപുരട്ടി, ഉലര്‍ത്ത് എന്നിങ്ങനെ ഇറച്ചി പാകപ്പെടുത്തുന്ന രീതിയില്‍ പാചകം ചെയ്യാം.
Post Your Comments