KeralaLatest NewsNewsIndia

‘നോമ്പ് ആയതുകൊണ്ട് മലപ്പുറത്ത് കടയിൽ ഇരുന്ന് കഴിക്കാൻ പറ്റില്ല, ഭക്ഷണം നിഷേധിച്ചു’; എസ്എഫ്ഐ പ്രവർത്തകൻ്റെ കുറിപ്പ്

അഖിലിനെതിരെ വ്യാപകമായ സൈബർ ആക്രമണം.

മലപ്പുറത്ത് പി എസ് സി പരീക്ഷ എഴുതാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് എസ്എഫ്ഐ പ്രവർത്തകൻ. എസ്എഫ്ഐ പ്രവർത്തകൻ അഖിലിനാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചത്. നോമ്പ് കാലമായതിനാൽ കടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചില്ലെന്നും തുറന്നിരിക്കുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്‌സൽ മാത്രമേ നൽകൂ എന്നും ഹോട്ടലുടമകൾ പറഞ്ഞതായി വിദ്യാർത്ഥി പറയുന്നു. നോമ്പ് കാലത്ത് ഭക്ഷണം നിഷേധിക്കുന്ന ഹോട്ടലുകൾക്കെതിരെ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവെച്ച അഖിലിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. അഖിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:

Also Read:സൂമ്പാ ഡാൻസ് പഠിക്കാനെത്തിയ സ്ത്രീകളെ വലയിലാക്കി നഗ്ന ചിത്രങ്ങൾ പക‌ർത്തി; പരിശീലകൻ അറസ്റ്റിൽ

ഇന്ന് psc ക്ക് മലപ്പുറത്ത്‌ പോയപ്പോൾ ഉണ്ടായ അനുഭവമാണ്. വിശന്ന് കണ്ണ് കാണാതായപ്പോൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി നോമ്പ് ആയത് കൊണ്ട് പൊതുവെ ഹോട്ടലുകൾ ഇല്ല അതുകൊണ്ട് തന്നെ വളരെയധികം കഷ്ടപ്പെട്ടാണ് ഒരു ഹോട്ടൽ കണ്ട് പിടിച്ചത് കഴിക്കാൻ ഭക്ഷണം ഉണ്ട് പക്ഷേ അവിടെ ഇരുന്ന് കഴിക്കാൻ പറ്റില്ല വേണമെങ്കിൽ പാർസൽ തരാമെന്ന്. രണ്ട് മൂന്ന് ഹോട്ടലുകളിൽ ഇതേ മറുപടി. റോഡിൽ നിന്ന് കഴിക്കാൻ പറ്റാത്തോണ്ട് പാഴ്‌സൽ വാങ്ങിയില്ല വെറും വെള്ളം കുടിച്ച് എക്സാം എഴുതേണ്ടി വന്ന്. തിരിച്ചു വരുമ്പോളും മലപ്പുറം മുതൽ മഞ്ചേരിവരെ ഇത് തന്നെ അവസ്ഥ നോമ്പ് ആയത് കൊണ്ട് കടയിൽ ഇരുന്ന് കഴിക്കാൻ പറ്റില്ല. സത്യത്തിൽ നോമ്പ് എടുക്കുമ്പോൾ ഇങ്ങനെ വല്ല നിയമവുമുണ്ടോ? നോമ്പ് എടുക്കാത്തവനെയും പട്ടിണിക്കിടണമെന്ന് ചിലയിടത്ത് ബീഫ് കഴിക്കാൻ പറ്റില്ലെന്നൊക്കെ കേട്ടപ്പോൾ പുച്ഛിച്ചിരുന്നു അതൊക്കെ ഒരാളുടെ ഇഷ്ടമല്ലേ എന്നൊക്കെ ചോദിച്ചുകൊണ്ട്, എന്നാൽ ഇപ്പോൾ ഭക്ഷണം കഴിക്കണമെങ്കിൽ ബാക്കിയുള്ളവരുടെ ഇഷ്ടം സമയം എല്ലാം നോക്കണമെന്നൊരു തോന്നൽ. എന്റെ നാട്ടിലൊക്കെ ഹോട്ടൽ തുറന്നിട്ടുണ്ടെങ്കിൽ അവിടെന്ന് ഭക്ഷണം കിട്ടിയിരിക്കും. വെറും ഷോഡ മാത്രം കുടിച്ച് നിർബന്ധിത നിരാഹാരം എടുക്കേണ്ടി വന്നതിന്റെ ദേഷ്യത്തിൽ.

https://www.facebook.com/akhil.yuvi.71/posts/2845777355635900

shortlink

Related Articles

Post Your Comments

Related Articles


Back to top button