ആലപ്പുഴയിൽ കോവിഡ് രോഗി ചികിത്സകിട്ടാതെ മരിച്ചു എന്ന ആരോപണം നിലനിൽക്കെ വിഷയത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ശ്വാസംകിട്ടാതെ രോഗി പിടഞ്ഞു മരിക്കുന്ന അവസരത്തിലും ഓക്സിജൻ ക്ഷാമം ഇല്ലാത്ത കേരളത്തിലെ ആശുപത്രികളെപ്പറ്റി പോരാളി ഷാജിമാർ ഫേസ്ബുക്കിൽ തള്ളി മറിക്കുന്നുണ്ടായിരുന്നുവെന്നും, ഒടുവിൽ യു പി യിലെ ആശുപത്രിയിലെ പോരായ്മകളെപ്പറ്റി രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് സമാധാനമായി ഉറങ്ങാനായതെന്നും, ഇത് ഖേരളമാണെന്നും അദ്ദേഹം പരിഹസിക്കുന്നു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശ്വാസം കിട്ടാതെ 9 മണിക്കൂറാണ് എന്റെ നാട്ടുകാരൻ കൂടിയായ ഭാനുചേട്ടൻ പിടഞ്ഞത്. ഒരിറ്റ് കരുണയ്ക്കായി ബന്ധുക്കൾ അധികൃതരുടെ കാലു പിടിച്ച് കേണു. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ അതുനുള്ള സൗകര്യമില്ല എന്നായിരുന്നു മറുപടി. 45 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊണ്ടു പോകുന്നതിനിടെ പിടഞ്ഞു മരിക്കുകയായിരുന്നു. അപ്പോഴും ഓക്സിജൻ ക്ഷാമം ഇല്ലാത്ത കേരളത്തിലെ ആശുപത്രികളെപ്പറ്റി പോരാളി ഷാജിമാർ തള്ളി മറിക്കുന്നുണ്ടായിരുന്നു. ഒടുവിൽ
യു പി യിലെ ആശുപത്രിയിലെ പോരായ്മകളെപ്പറ്റി രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് സമാധാനമായി ഉറങ്ങാനായത്. ഇത് ഖേരളമാണ്…
ശ്വാസം കിട്ടാതെ 9 മണിക്കൂറാണ് എന്റെ നാട്ടുകാരൻ കൂടിയായ ഭാനുചേട്ടൻ പിടഞ്ഞത്. ഒരിറ്റ് കരുണയ്ക്കായി ബന്ധുക്കൾ അധികൃതരുടെ…
Posted by Sandeep Vachaspati on Tuesday, 20 April 2021
Post Your Comments