Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19KeralaLatest NewsNewsIndia

‘ഓക്സിജൻ ക്ഷാമം ഇല്ലാത്ത കേരളത്തിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു’; ഇത് ഖേരളമാണെന്ന് സന്ദീപ് വാചസ്പതി

ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയെ തുടർന്നാണ് ഭാനുസുതൻ മരണപ്പെട്ടതെന്ന് ബന്ധുക്കൾ

ചെങ്ങന്നൂര്‍ : കോവിഡ് ബാധിതനായ പത്ര ഏജന്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആലപ്പുഴ എൻ ഡി എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. ശ്വാസം കിട്ടാതെയാണ് ഭാനുസുതൻ മരണമടഞ്ഞതെന്ന് സന്ദീപ് പറയുന്നു. ഓക്സിജൻ ക്ഷാമം ഇല്ലാത്ത കേരളത്തിലെ ആശുപത്രികളെപ്പറ്റി പോരാളി ഷാജിമാർ തള്ളി മറിക്കുന്ന സമയം തന്നെയാണ് ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥയെ തുടർന്ന് ഒരാൾ മരണപ്പെടുന്നതെന്ന് സോഷ്യൽ മീഡിയയും പറയുന്നു.

‘ശ്വാസം കിട്ടാതെ 9 മണിക്കൂറാണ് എന്റെ നാട്ടുകാരൻ കൂടിയായ ഭാനുചേട്ടൻ പിടഞ്ഞത്. ഒരിറ്റ് കരുണയ്ക്കായി ബന്ധുക്കൾ അധികൃതരുടെ കാലു പിടിച്ച് കേണു. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ അതുനുള്ള സൗകര്യമില്ല എന്നായിരുന്നു മറുപടി. 45 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊണ്ടു പോകുന്നതിനിടെ പിടഞ്ഞു മരിക്കുകയായിരുന്നു. അപ്പോഴും ഓക്സിജൻ ക്ഷാമം ഇല്ലാത്ത കേരളത്തിലെ ആശുപത്രികളെപ്പറ്റി പോരാളി ഷാജിമാർ തള്ളി മറിക്കുന്നുണ്ടായിരുന്നു. ഒടുവിൽ യു പി യിലെ ആശുപത്രിയിലെ പോരായ്മകളെപ്പറ്റി രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് സമാധാനമായി ഉറങ്ങാനായത്. ഇത് ഖേരളമാണ്.’- സന്ദീപ് വാചസ്പതി കുറിച്ചു.

Also Read:നി​ങ്ങ​ള്‍​ക്ക്​ സ്വ​ര്‍​ഗം കി​ട്ട​ണോ? എങ്കിൽ സിപിഎം,കോൺഗ്രസ്, ഐഎ​സ്എ​ഫ് സഖ്യത്തിന് വോട്ടുചെയ്യണമെന്ന് അബ്ബാസ് സിദ്ദീഖി

കഴിഞ്ഞ ദിവസമാണ് സംഭവം. കൊവിഡ് ബാധിതനായ ഭാനുസുതന്‍ പിള്ള (60) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മരുമകളും പഞ്ചായത്ത് അംഗവുമായ സീമാ ശ്രീകുമാർ ഇടപെട്ടിട്ടും ചികിത്സ ലഭ്യമായില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇന്നലെ രാവിലെ 7ന് ശ്വാസതടസ്സവും വിമ്മിഷ്ടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ കൊണ്ടുപോയി. ഇദ്ദേഹവും മൂത്തമകനും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ചികിത്സയ്ക്ക് പ്രതിദിനം ഇരുപത്തിമൂവായിരം രൂപയാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ വലിയ സാമ്പത്തിക സ്ഥിതി ഇല്ലാത്ത ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ല. ഉച്ചയായിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. മുളക്കുഴയിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. ആംബുലന്‍സില്‍ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ശ്വാസം മുട്ടല്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗിയെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നിലപാട്. ഇതോടെ ഭാനുസുതന്‍ പിളളയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.

Also Read:ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്റെ കൊ​ല​പാ​ത​കം; പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ​കുറ്റക്കാരനെന്ന് കോടതി

പിന്നീട് ആരോഗ്യ വകുപ്പ് അധികൃതരെയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളെയും ബന്ധപ്പെട്ടപ്പോള്‍ വീണ്ടും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാതും കൊണ്ടുപോയപ്പോള്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ വൈകുന്നേരം നാലുമണിയോടെ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും നിര്‍ദ്ദേശമെത്തിയപ്പോഴേക്കും ഇദ്ദേഹം മരിക്കുകയായിരുന്നെന്ന് സീമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button