തിരുവനന്തപുരം : അധികാര സ്ഥാനത്തിരുന്നവരുടെ വീഴ്ച മൂലം സംഭവിച്ചതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനമെന്ന് മുൻ ആരോഗ്യസെക്രട്ടറിയും മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശകനുമായിരുന്ന രാജീവ് സദാനന്ദൻ. തെരഞ്ഞെടുപ്പ് കാലത്ത് അധികാരസ്ഥാനത്തിരുന്നവർ നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിനോടാണ് രാജീവ് ഇക്കാര്യം പറഞ്ഞത്.
നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നവർ കൊട്ടിക്കലാശത്തിനടക്കം നിയന്ത്രണങ്ങൾ ലംഘിച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി. ഭരണാധികാരികൾ പറയുന്ന കാര്യങ്ങൾ കേട്ട് അനുസരിച്ച ജനങ്ങൾ ഇനി അങ്ങനെ ചെയ്യുമോ എന്ന് സംശയമുണ്ടെന്നും രാജീവ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച നിർണ്ണായകമാണെന്നും രാജീവ് വ്യക്തമാക്കി.
Post Your Comments