പൊരിവെയിലത്ത് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഛത്തീസ്ഗഡിലെ ഡി.എസ്.പി ശിൽപ സാഹു ആണ് വെയിലും ചൂടും വകവെക്കാതെ ജനങ്ങളോട് കോവിഡ്ക്കാല സുരക്ഷകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിരത്തിൽ സജീവമായിട്ടുള്ളത്.
കൈയിൽ ലാത്തിയുമേന്തി ട്രാഫിക് നിയന്ത്രിക്കുകയും വാഹനങ്ങളിൽ എത്തുന്നവരോട് വിവരങ്ങൾ ആരായുകയും ചെയ്യുന്ന ശിൽപയാണ് വീഡിയോയിലുള്ളത്. തന്‍റെ ആരോഗ്യം പോലും വകവെക്കാതെ നിയമങ്ങൾ പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ശിൽപയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Read Also : കോട്ടയത്തെ സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളുടെ സന്ദർശനത്തിന് നിയന്ത്രണം
സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഓഫിസറായ ദീപാൻശു കബ്ര അടക്കമുള്ളവർ ശിൽപയുടെ കർത്തവ്യബോധത്തെ അഭിനന്ദിച്ചു. ഛത്തീസ്ഗഡിലെ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശത്താണ് ശിൽപ ഡ്യൂട്ടി ചെയ്യുന്നത്.
Post Your Comments